അരിസോണ മലയാളികള്‍ വിഷു ആഘോഷിക്കുന്നു
Tuesday, March 11, 2014 7:53 AM IST
ഫീനിക്സ്: വിഷുക്കണിയും കൈനീട്ടവുമായി അരിസോണയിലെ മലയാളികള്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും ഉത്സവമായ വിഷു ആഘോഷിക്കുന്നു. ഏപ്രില്‍ 12ന് എഎസ്യു പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിഷു ആഘോഷം. കേരളാ ഹിന്ദൂസ് ഓഫ് അരിസോണയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ 11 ന് തുടങ്ങുന്ന ആഘാഷ പരിപാടികളില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ഗൃഹാതുരത്വവും വിളിച്ചോതുന്ന വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

പരമ്പരാഗത രീതിയില് കണിയൊരുക്കി വിഷുക്കണി ദര്‍ശനം, വിഷുക്കൈനീട്ടം, കൊച്ചുകുട്ടികളുടെ പ്രച്ഛന്നവേഷം (ബാല കൃഷ്ണനും രാധയും), ഗാനങ്ങള്‍, ലഘു നാടകം, നൃത്തനൃത്യങ്ങള്‍, വിഷുസദ്യ തുടങ്ങിയവ ഇതില്‍ ചിലത് മാത്രം.

വിഷു ആഘോഷ ചടങ്ങുകളിലേക്ക് ഏവരേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി കേരളാ ഹിന്ദൂസ് ഓഫ് അരിസോണക്കുവേണ്ടി സുരേഷ് നായരും ശ്യംരാജും അഭ്യര്‍ഥിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്ക് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ട്: മനു നായര്‍