ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിബി തോമസ് മത്സരിക്കുന്നു
Tuesday, March 11, 2014 7:53 AM IST
ന്യൂജേഴ്സി: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അടുത്ത സാരഥികളിലൊരാളായി ന്യൂജേഴ്സിയില്‍ നിന്നുള്ള ജിബി തോമസ് മോളോപറമ്പില്‍ രംഗപ്രവേശം ചെയ്യുന്നു. ഫോമയുടെ മിഡ് അറ്റ്ലാന്റിക് (ന്യൂജേഴ്സി, പെന്‍സില്‍വാനിയ, ഡെലാവേര്‍) റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജിബി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഈ റീജിയണിലെ അംഗ സംഘടനകള്‍ ജിബിയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കി.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റു പദവി അലങ്കരിക്കുന്ന ജിബി ഇതിനോടകംതന്നെ തന്റെ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയിലൂടെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോമയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയായ ജിബി, മാറ്റങ്ങളിലൂടെ സംഘടനയെ വിജയത്തിന്റെ പാതയിലേക്ക് നയിക്കാന്‍ പ്രാപ്തനാണെന്നാണ് അദ്ദേഹത്തോടുകൂടെ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഫോമയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭയങ്ങ് പ്രഫഷണന്‍ സമ്മിറ്റ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് അതിന് ഉദാഹരണമാണ്. ഈ കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ പദവിയിലിരുന്നുകൊണ്ട് അമേരിക്കയിലെ പ്രശസ്തരായ ബിസിനസ് സംരംഭകരേയും പ്രഫഷണലുകളേയും ഒരുമിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരികയും അനേകം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതില്‍ ജിബിയുടെ പങ്ക് ശ്ളാഘനീയമാണ്.

ന്യൂജേഴ്സിയിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക പ്രതിഭകളെ ഉള്‍പ്പെടുത്തി കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷവും ഫാമിലി നൈറ്റും ഏറെ അഭിനന്ദനമര്‍ഹിക്കുന്ന ഒന്നായിരുന്നു. കെഎഎന്‍ജെയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുവാന്‍ ജിബിയുടെ നേതൃത്വം സഹായിച്ചിട്ടുണ്ട്.

ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സൌത്ത് ഏഷ്യന്‍ കമ്യൂണിറ്റി ഔട്ട്റീച്ച് (ടഅഇഛ) ആന്‍ഡ് സൌത്ത് ഏഷ്യന്‍ ഡമോക്രാറ്റിക് ക്ളബ് (ടഅഉഇ), റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഓഫ് നോര്‍ത്ത് അമേരിക്ക, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ജനറല്‍ സെക്രട്ടറി, ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളീസ് ഇന്‍ അമേരിക്ക (ന്യൂജേഴ്സി) യുടെ പ്രസിഡന്റ്, എസ്എംസിസി ഈസ്റ് മില്‍സ്റ്റോണ്‍ ചാപ്റ്റര്‍ (ന്യൂജേഴ്സി) പ്രസിഡന്റ്, ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ കോഓര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ അലങ്കരിക്കുന്ന ജിബി, ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്തുകൊണ്ടും അനുയോജ്യനാണ്.

ഇന്ത്യയിലും ജിബി നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസേഴ്സ് യൂണിയന്‍ പ്രസിഡന്റ്, കേരള മില്‍മ ഓഫീസേഴ്സ് യൂണിയന്‍ പ്രസിഡന്റ്, കെഎസ്സി, യൂത്ത് ഫ്രന്റ്, കേരള കോണ്‍ഗ്രസ് എന്നിവയില്‍ വിവിധ സ്ഥാനങ്ങള്‍ കൂടാതെ ഡിസിഎല്‍ കോഓര്‍ഡിനേറ്ററും റീജണല്‍ വൈസ് പ്രസിഡന്റുമായിരുന്നു ജിബി. സാമൂഹ്യപ്രതിബദ്ധതയും അര്‍പ്പണബോധവും ശുഭാപ്തി വിശ്വാസവുമുണ്െടങ്കില്‍ ഏതൊരു സംഘടനയേയും വിജയത്തിലേക്കെത്തിക്കുവാന്‍ കഴിയുമെന്ന് ജിബി വിശ്വസിക്കുന്നു. ജിബിയുടെ വൈസ് പ്രസിഡന്റ് പദവി ഫോമയുടെ ഖ്യാതി വര്‍ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ ജനകീയമാക്കാനുപകരിക്കുമെന്നും സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ