വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ ബോഡി യോഗം മാര്‍ച്ച് 14ന്
Tuesday, March 11, 2014 7:53 AM IST
റിയാദ്: തൃശൂര്‍ ജില്ലയിലെ വലപ്പാട് നിവാസികളുടെ റിയാദിലെ കുടുംബ കൂട്ടായ്മയായ വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം മാര്‍ച്ച് 14 ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നിന് ബത്ഹയിലെ സംസം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വലപ്പാടും പരിസരങ്ങളിലുമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായും മെംബര്‍മാരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്ത് വര്‍ഷം മുന്‍പ് രൂപീകൃതമായ സംഘടന വളരെ ഊര്‍ജസ്വലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡന്റ് കെ.കെ ക്ളമന്റ്, സെക്രട്ടറി ഹാഷിക് അബ്ദുള്‍ ഖാദര്‍, ട്രഷറര്‍ എ.കെ സുനില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടുകാര്‍ 0501621184, 0567482966 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍