നോര്‍ത്ത് അമേരിക്കന്‍ 'കൊണ്ടൂര്‍ കുടുംബയോഗം 2014' കോണ്‍ഫറന്‍സ് കോള്‍ മാര്‍ച്ച് 16ന്
Tuesday, March 11, 2014 7:52 AM IST
ഫ്ളോറിഡ: കോട്ടയത്തെ കൊണ്ടൂരില്‍നിന്നും വ്യാപാരത്തിനായി നിലയ്ക്കലിലേക്ക് കുടിയേറി, അവിടെ നിന്നും എഡി 1320 കേരളത്തിന്റെ പല ഭാഗങ്ങളിലേയ്ക്കായി പലായനം ചെയ്ത കൊണ്ടൂര്‍ കുടുംബത്തിന്റെ വടക്കേ അമേരിക്കയിലെ കുടുംബയോഗത്തിന്റെ നടത്തിപ്പിനായുള്ള ആലോചനായോഗം കോണ്‍ഫറന്‍സ് കോള്‍ ആയി മാര്‍ച്ച് 16 ന് നടത്തുവാന്‍ തീരുമാനിച്ചു.

ഇതുവരെ വടക്കേ അമേരിക്കയില്‍ ഏകദേശം 24 കുടുംബാംഗങ്ങളുമായി സംഘാടകര്‍ക്ക് ബന്ധപ്പെടുവാന്‍ സാധിച്ചു. ബന്ധപ്പെടുവാന്‍ സാധിക്കാത്തവര്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സംഘാടകര്‍ക്കുവേണ്ടി കൊണ്ടൂര്‍ വര്‍ഗീസ് ചെറിയാന്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കൊണ്ടൂര്‍ വര്‍ഗീസ് ചെറിയാന്‍, ഡിട്രോയ്റ്റ് 5862473193, തോമസ് ഏബ്രഹാം (ബാബു) ഫ്ളോറിഡ 9545363142, തോമസ് ഏബ്രഹാം (മോനിച്ചന്‍) ഹൂസ്റന്‍ 7134295555, മനീഷ് കൊണ്ടൂര്‍ കാലിഫോര്‍ണിയ, 3109457936, വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഡിട്രോയ്റ്റ്, 3132084952.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ