അമേരിക്കയിലെ അഞ്ച് ഇടവകകളില്‍ പെസഹാ മുറിക്കപ്പെടുന്നു
Tuesday, March 11, 2014 4:57 AM IST
ഷിക്കാഗോ: ഈസ്ററിനു മുന്നോടിയായിട്ടുള്ള അമ്പത് നോമ്പ് ദിവസങ്ങളില്‍ അമേരിക്കയിലെ വിവിധ ഇടവകകളില്‍ പെസഹാ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാര്‍ച്ച് 13 മുതല്‍ 16 വരെ ന്യൂജേഴ്സിയിലെ സീറോ മലബാര്‍ ഗാര്‍ഫീല്‍ഡ് മിഷനിലും, മാര്‍ച്ച് 21 മുതല്‍ 23 വരെ ഡിട്രോയിറ്റിലെ സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ ഇടവകയിലും, 28 മുതല്‍ 30 വരെ ഒക്കലഹോമയിലെ ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിലും, ഏപ്രില്‍ 4 മുതല്‍ 6 വരെ ഡാളസിലെ ക്രൈസ്റ് ദി കിംഗ് സീറോ മലബാര്‍ ക്നാനായ പള്ളിയിലും, ഏപ്രില്‍ 11 മുതല്‍ 13 വരെ താമ്പായിലെ സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ക്നാനായ പാരീഷിലുമാണ് ധ്യാനം നടത്തപ്പെടുന്നത്.

അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുകയും, ന്യൂജേഴ്സിയിലെ ട്രെന്റണ്‍ രൂപതയുടെ കീഴിലുള്ള രണ്ട് ഇടവകകളില്‍ വികാരി/പാസ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ. സന്തോഷ് ജോര്‍ജ് ഒഎസ്എസ്ടിയുടെ നേതൃത്വത്തിലാണ് പെസഹാ ധ്യാനം നടത്തപ്പെടുന്നത്. ത്രിത്യയ്ക (ഠൃശിശമൃേശമി) സഭാംഗമായ ഇദ്ദേഹം തക്കല മിഷന്‍ ഡയോസിസിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലും, ഒറീസയിലെ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലും മിഷനറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിട്രോയിറ്റിലെ പെസഹായ്ക്ക് പ്രശസ്ത ധ്യാന ഗുരുവും, അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കല്ലറയ്ക്കല്‍ എം.എസ്.എഫ്.എസ് ആണ് നേതൃത്വം കൊടുക്കുന്നത്. അഡള്‍ട്ടിനായി മലയാളത്തിലും യുവാക്കള്‍ക്കായി ഇംഗ്ളീഷിലും ഒരേസമയത്ത് റിട്രീറ്റ് നടത്തപ്പെടുന്ന യൂത്ത് സെഷനില്‍ ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍ ഒ.എസ്.എസ്.ടിയും ഉണ്ടാകും.

പ്രശസ്ത വചനപ്രഘോഷകനായ ബ്ര. റെജി കൊട്ടാരം ധ്യാന ടീമിലുണ്ടാകും. പീറ്റര്‍ ചേരാനല്ലൂര്‍ മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നു. ഷാലോം യു.എസ്.എയുടെ കീബോര്‍ഡ് പ്ളെയറും, ഗായകനുമായ ബിജു മലയാറ്റൂര്‍, ലോസാഞ്ചലസിലുള്ള ജോസഫും വിര്‍ജീനിയയില്‍ നിന്നുള്ള പോള്‍വിനും പങ്കെടുക്കുന്നു.

ധ്യാനത്തിനു മുമ്പുള്ള തിങ്കള്‍, ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ഫാമിലി-യൂത്ത്-ടീനേജ് ഗ്രൂപ്പുകള്‍, മിനിസ്ട്രീസ് (നേഴ്സസ്, എന്‍ജിനീയേഴ്സ്, ബിസിനസ്) മറ്റ് സംഘടനാ കൂട്ടായ്മകള്‍ എന്നീയിടങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ടുള്ള ഫീല്‍ഡ്/ഗ്രൌണ്ട് ലെവല്‍ ഇവഞ്ചലൈസേഷന്‍ ആണ്. ഇടദിവസങ്ങളില്‍ രോഗീസന്ദര്‍ശനം, മനസ്സിനെ തൊട്ടുണര്‍ത്തുന്ന കൌണ്‍സിലിംഗ്, ദേവാലയ ഗായസംഘത്തിനു ആത്മീയ പരിശീലനം, കുടുംബ- വ്യക്തിജീവിതത്തില്‍ തകര്‍ച്ച നേരിടുന്നവര്‍ എന്നിവിടങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഡോര്‍ ടു. ഡോര്‍ ഇവാഞ്ചലൈസേഷനാണ്. ഇതിനുള്ള പ്രചോദനം ഫ്രാന്‍സീസ് പാപ്പ അടുത്തകാലത്ത് പറഞ്ഞ ശ്രദ്ധേയമായ വാക്കുകളാണ്. 'പുറത്തുള്ള തൊണ്ണൂറ്റി ഒമ്പത് കുഞ്ഞാടുകളെ തേടി പോയി കണ്ടുപിടിച്ച് തിരിച്ച് നല്ല ഇടയന്റെ (ദൈവ കുഞ്ഞാടിന്റെ) അടുത്തേക്ക് കൊണ്ടുവരേണ്ട സമയമായി'. യുവാക്കള്‍ക്ക് പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. കൌണ്‍സിലിംഗ്, രോഗികള്‍ക്കുവേണ്ടിയുള്ള സൌഖ്യവിടുതല്‍ ശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുടുംബങ്ങളുടെ അവിഭാജ്യഘടകമായ ദേവാലയത്തെ അടിസ്ഥാനപ്പെടുത്തിയ നോമ്പുകാല ഇടവക ധ്യാനം 'പെസഹാ 2014' മാര്‍ച്ച് 10 മുതല്‍ 13 വരെയാണ്.
ജിസ് ജേക്കബ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം