വിമാനത്തിനുനേരെ വെടിവയ്പ്; പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി
Monday, March 10, 2014 6:36 AM IST
കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുവാന്‍ ശ്രമിക്കുകയായിരുന്ന വിമാനത്തിനുനേരെ വെടിവയ്പ്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി. ഉടന്‍ തന്നെ വിമാനത്തിന്റെ പൈലറ്റ് എയര്‍പോര്‍ട്ടില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിസര പ്രദേശങ്ങളില്‍ കുവൈറ്റ് പോലീസ് നടത്തിയ തെരച്ചലില്‍ സ്വദേശി യുവാവ് അറസ്റു ചെയ്തു.

വിവാഹാഘോഷത്തിന്റെ ഭാഗമായി അറബി യുവാക്കള്‍ ആകാശത്തേക്ക് നിറയൊഴിക്കുന്നത് സര്‍വസാധാരണമാണ്. ഇത്തരത്തില്‍ വെടിയുതിര്‍ത്തപ്പോള്‍ ലാന്‍ഡിംഗിന് ശ്രമിച്ച വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെടിവയ്ക്കുന്നത് വിമാനത്താവള പരിസരത്ത് കര്‍ശനമായി നിരോധിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച് അന്വേഷണങ്ങള്‍ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍