ജെസി പ്രഭയുടെ കുടുംബത്തിന് 'ഒരുമ' സഹായം കൈമാറി
Monday, March 10, 2014 6:31 AM IST
അബാസിയ: ഒരുമ അംഗമായിരിക്കെ മരണപ്പെട്ട തിരുവല്ല ആലുംതുരുത്തി മൂന്നുച്ചേരില്‍ ജെസി പ്രഭയുടെ കുടുംബത്തിനുള്ള ഒരുമയുടെ സഹായധനം വിതരണം ചെയ്തു. കഴിഞ്ഞ ദിവസം പരേതയുടെ വീട് സന്ദര്‍ശിച്ച് ജമാഅത്തെ ഇസ് ലാമി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഇ.എ ബഷീര്‍ ഫാറൂഖി രണ്ടുലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പരേതയുടെ ഭര്‍ത്താവിന് കൈമാറി. നസീര്‍ പായിപ്പാട് (ജമാഅത്തെ ഇസ് ലാമി), ബഷീര്‍ (സോളിഡാരിറ്റി), അബ്ദുള്‍ ഖാദര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

കുവൈറ്റിലെത്തുന്ന മലയാളികള്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് ഒരുമയുടെ പ്രവര്‍ത്തനം. കേരള ഇസ് ലാമിക് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അര ദീനാര്‍ രജിസ്ട്രേഷന്‍ ഫീസും ഒരു ദീനാര്‍ വാര്‍ഷിക അംഗത്വ ഫീസും നല്‍കി പദ്ധതിയില്‍ പതുതായി അംഗമാകുന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും ഒന്നില്‍ കൂടുതല്‍ വര്‍ഷങ്ങളായി അംഗമായ വ്യക്തിയുടെ ആശ്രിതകര്‍ക്ക് മൂന്നു ലക്ഷം രൂപയും സഹായ ധനം ഒരുമ നല്‍കിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 97939049, ംംം.ീൃൌാമസൌംമശ.രീാ

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്