ഷിക്കാഗോ: സെന്റ് മേരീസില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 20, 21, 22, 23 തീയതികളില്‍
Monday, March 10, 2014 6:28 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആത്മീയ നവീകരണത്തിനായുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 20, 21, 22, 23 തീയതികളില്‍ നടക്കും.

പ്രശസ്ത ദൈവ ശാസ്ത്ര പണ്ഡിതനും തലശേരി അതിരൂപതാ ബൈബിള്‍ അപ്പോസ്തലിക്ക് ഡയറക്ടറും ശാലോം ടിവി ബൈബിള്‍ പ്രഭാഷകനുമായ ഫാ. ജോസഫ് പാംബ്ളാനിയാണ് ധ്യാനം നയിക്കുന്നത്.

ധ്യാനത്തിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയ്കും ആരാധനയ്ക്കും ഒപ്പം എല്ലാവര്‍ക്കും കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

വാര്‍ഷിക ധ്യാനം മാര്‍ച്ച് 20ന് (വ്യാഴം) വൈകിട്ട് 6 മുതല്‍ രാത്രി ഒമ്പതു വരേയും 21ന് (വെള്ളി) വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരേയും 22ന് (ശനി) രാവിലെ 10 മുതല്‍ രാത്രി എട്ടു വരേയും, 23ന് (ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് ധ്യാനം.

എല്ലാ വര്‍ഷവും നടത്തി വരുന്ന വാര്‍ഷിക ധ്യനത്തിലെ വിശ്വാസികളുടെ പങ്കാളിത്തമാണ് വീണ്ടും ഇത്തരത്തിലുള്ള ധ്യാനങ്ങള്‍ ക്രമീകരിക്കുവാന്‍ പ്രചോദനമെന്നു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

തിരക്കുപിടിച്ച ആമേരിക്കന്‍ ജീവിതത്തില്‍ നാം ദൈനം ദിനം നേരിടുന്ന അനവധി പ്രതിസന്ധികളെ കൂടുതല്‍ ആത്മ വിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ ധ്യാനങ്ങള്‍ ഏറെ പ്രയോചനകരമാണ്.

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളേയും ഈ ത്രിദിന ധ്യാനത്തില്‍ പങ്കെടുത്തു ദൈവത്തിന്റെ അനുഗ്രഹവും കൃപയും പ്രാപിക്കുവാന്‍ ഫാ. സിജു മുടക്കൊടില്‍ സ്വാഗതം ചെയ്തു.

ജിനോ കക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍, ടോമി ഇടത്തില്‍, ബിജു കണ്ണച്ചാംപറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍, ജോണികുട്ടി പിള്ളവീട്ടില്‍, സാജു കണ്ണമ്പള്ളി, സിസ്റര്‍ സേവ്യര്‍, സാബു മഠത്തിപറമ്പില്‍, ജെയിംസ് മന്നകുളം, ടെസി ഞാരവേലി, മേരി ആലുംങ്കല്‍, പരിഷ് കൌണ്‍സില്‍ പ്രാര്‍ഥനഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി