'എംബസിക്ക് സമീപത്ത് വാഹന പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തണം '
Monday, March 10, 2014 6:27 AM IST
കുവൈറ്റ്: വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയില്‍ എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്കിംഗ് ചെയ്യാന്‍ കഴിയാത്തതിനാല്‍ പ്രവാസികള്‍ ദുരിതം പേറുകയാണ്. ട്രാഫിക് നിയമം കര്‍ക്കശമാക്കിയ കുവൈറ്റ് ഗവണ്‍മെന്റ് എംബസി പരസരത്ത് പാക്കിംഗ് നല്‍കാതെ റോഡ് സൈഡുകളിലും മറ്റുമായി പാര്‍ക്ക് ചെയ്ത് നിയമ ലംഘനത്തിന് പ്രവാസികളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണ്. ആയിരകണക്കിന് പ്രവാസികളാണ് വിവിധങ്ങളായ കാര്യനിര്‍വഹണത്തിനായി എംബസിയില്‍ എത്തുന്നത്. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരത്തിന് അധികൃതര്‍ മുന്നോട്ട് വരണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ചെയര്‍മാന്‍ എം.ടി മുഹമ്മദ്, അബ്ദുള്‍ അസീസ് സലഫി, മുഹമ്മദ് ബേബി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍