വൈറ്റ് പ്ളയിന്‍സ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഹോളി ആഘോഷിച്ചു
Monday, March 10, 2014 4:16 AM IST
ന്യൂയോര്‍ക്ക്: വൈറ്റ് പ്ളയിന്‍സ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ച് ഞായറാഴ്ച്ച മാര്‍ച്ച് 9ന് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഹോളി ആഘോഷിക്കുകയുണ്ടായി. ആഘോഷത്തില്‍ മലയാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളിയായ ശ്രീമതി ലതിക ഉണ്ണിയുടെ ശിക്ഷണത്തില്‍ പ്രിയങ്ക ഉണ്ണി, ഐശ്വര്യ, പാവന, ഷാരന്‍, ഇസബെല്ല, സംഗീത, ഗായത്രി അജിത് നായര്‍, പ്രസീദ ഉണ്ണി എന്നീ കുട്ടികള്‍ പങ്കെടുത്ത വിവിധ തരം നൃത്ത നൃത്യങ്ങള്‍ ഹോളി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ഹോളിയുടെ ഐതിഹ്യവും മറ്റും കുട്ടികള്‍ തന്നെ വിശദീകരിക്കുകയുണ്ടായി. കലാപരിപാടികള്‍ക്ക് ശേഷം പരസ്പരം ചായം പുരട്ടി കുട്ടികളും മുതിര്‍ന്നവരും ഹോളി ആഘോഷിച്ചു. ഇതു പോലെ തന്നെ ദീപാവലിയും ആഘോഷിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍