ഫിലാഡല്‍ഫിയായില്‍ ചിരിയുടെ മാലപടക്കവുമായി ഉല്ലാസ തിരമാല
Saturday, March 8, 2014 6:13 AM IST
ഫിലാഡല്‍ഫിയ: സിനിമ താരങ്ങളായ വിനീത് ശ്രീനിവാസാന്‍, റഹ്മാന്‍, ശ്വേത മേനോന്‍, മണിക്കുട്ടന്‍, രചന, വിഷ്ണുപ്രിയ, കവിത എന്നിവര്‍ നയിക്കുന്ന മെഗാ ഷോ മേയ് മൂന്നിന് (ശനി) വൈകുന്നേരം ആറിന് ഫിലാഡല്‍ഫിയായിലെ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ അരങ്ങേറുന്നു. പിന്നണി ഗായിക സയനോര, സച്ചിന്‍ വാര്യര്‍, ഷാന്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ ചിരിയുടെ തമ്പുരാക്കന്മാരായ കലഭാവാന്‍ ജോബി, ബിജു, രാഗേഷ്, ശിവദാസ് മട്ടന്നൂര്‍ എന്നിവര്‍ നയിക്കുന്ന ടീം റോമന്‍സ് ഹാസ്യ പരിപാടികള്‍ പരിപാടിക്ക് കൊഴുപ്പേകും. ആര്‍ ആന്‍ഡ് ടീ യുടെ ബാനറില്‍ ജി.എസ് വിജയന്‍ സംവിധാനം നിര്‍വഹിക്കും. ഫിലാഡല്‍ഫിയായിലെ എല്ലാ കലാപ്രേമികള്‍ക്കും പരിപാടി ആസ്വദിക്കുന്നതിനായി ആകര്‍ഷകമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബിന്‍ 215 206 0218, അരുണ്‍ 2672412257, ദാന്‍ 2153000174, ജെയിംസ് 2155005728, സാബു 2672583220, സരിന്‍ 2158211364, സുമോദ് 267 322 8527, സോബി 2678881373.

റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാലാ