ദമാം സ്റുഡന്‍സ് ഫെസ്റ് 2014ന്റെ രജിസ്ട്രേഷന് ആവേശകരമായ തുടക്കം
Saturday, March 8, 2014 6:12 AM IST
ദമാം: ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ ദമാമില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന് ആവേശകരമായ തുടക്കമായി.

പ്രശസ്ത ബാലഗായിക അനഘ രവീന്ദ്രനില്‍ നിന്നും രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് സംഘാടക സമിതി രക്ഷാധികാരിയും ഒഐസിസി പ്രസിഡന്റുമായ പി.എം. നജീബ് രജിസ്ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്റുഡന്‍സ് ഫെസ്റ് സംഘാടക സമിതി അംഗങ്ങളായ ജമാല്‍ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ഷെറഫ് തലശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡാനി ശ്രീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആദില്‍ യൂനസ് സ്വാഗതവും പ്രതിഭ പ്രിജി നന്ദിയും പറഞ്ഞു.

പ്രായത്തിന്റേയും പഠിക്കുന്ന ക്ളാസിന്റേയും അടിസ്ഥാനത്തില്‍ കിഡ്സ് (പ്രികെജി, എല്‍കെജി, യുകെജി), സബ്ജൂണിയര്‍ (ക്ളാസ് ഒന്നു മുതല്‍ അഞ്ചുവരെ), ജൂണിയര്‍ (ക്ളാസ് ആറു മുതല്‍ എട്ടു വരെ), സീനിയര്‍ (ക്ളാസ് ഒമ്പതു മുതല്‍ 12 വരെ) വിഭാഗങ്ങളായി നടക്കുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ അവസാനിക്കുന്നത് മാര്‍ച്ച് 31 ന് ആണ്. സ്കൂളുകളിലും സംഘടനകള്‍ ഒരുക്കിയിട്ടുള്ള രജിസ്ട്രേഷന്‍ വേദികളിലും ംംം.ൌറലിളേെലശ്െേമഹ.രീാ എന്ന വെബ്സൈറ്റിലും ൌറലിളേെലശ്െേമഹ.മെ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലും രജിസ്ട്രേഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം