മലയാളി മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍
Saturday, March 8, 2014 3:54 AM IST
കുവൈറ്റ്: കുവൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളേയും ഭാവി പരിപാടികളേയും കുറിച്ച് അവലോകനം ചെയ്ത യോഗം 2014 വര്‍ഷത്തേക്കുള്ള എംഎംഎഫ് ഭാരവാഹികളേയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.

ഭാരവാഹികളായി സത്താര്‍ കുന്നില്‍ (ഇ ജാലകം പോര്‍ട്ടല്‍) ജനറല്‍ കണ്‍വീനറായും അനില്‍ കേളോത്ത് (അമൃത ടിവി), ജലിന്‍ തൃപ്രയാര്‍ ( ജയ്ഹിന്ദ് ടിവി ) എന്നിവരെ (കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

സിദ്ദീഖ് വലിയകത്ത്, തോമസ് മാത്യു കടവില്‍, സാം പൈനുംമൂട്, സജീവ് കെ. പീറ്റര്‍, അനില്‍ പി. അലക്സ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, അസീസ് തിക്കോടി, നൌഫല്‍ മൂടാടി, നിക്സണ്‍ ജോര്‍ജ്, സുനോജ് നമ്പ്യാര്‍, മുഹമ്മദ് റിയാസ്, പി.പി. ജുനൂബ്, ഗഫൂര്‍ മൂടാടി, മുനീര്‍ അഹ്മദ്, ഇസ്മാഈല്‍ പയ്യോളി, ഹംസ പയ്യന്നൂര്‍ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. എ.എം. ഹസന്‍, ടി.വി. ഹിക്മത്ത്, ഗിരീഷ് ഒറ്റപ്പാലം, റെജി ഭാസ്കര്‍, സലീം കോട്ടയില്‍, അന്‍വര്‍ സാദത്ത്, ദിജേഷ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്.

ഹൈഡേന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ കണ്‍വീനര്‍ അനില്‍ പി. അലക്സ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റെജി ഭാസ്കര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണ്‍വീനര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സത്താര്‍ കുന്നില്‍ നന്ദി പറഞ്ഞു.