അഗസ്റ മലയാളി അസോസിയേഷന് പുതിയ നേതൃത്വം; തോമസ് ജോഷ്വാ പ്രസിഡന്റ്
Saturday, March 8, 2014 3:53 AM IST
അഗസ്റ(ജോര്‍ജിയ): അഗസ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കര്‍മ്മനിരതരും സേവനതത്പരരുമായ നവ നേതൃത്വം. തോമസ് ജോഷ്വാ (പ്രസിഡന്റ്), സച്ചിന്‍ ദേവ് ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്- ഇലക്ട്), ശിവജി ചിദംബരം (ട്രഷറര്‍), കുഞ്ഞുമോന്‍ ഏബ്രഹാം (സെക്രട്ടറി), സുജിതാ മനോജ് (പ്രോഗ്രാം), ജോയല്‍ തോമസ്, രാജലക്ഷ്മി ആനന്ദ്, ഷോണ്‍ ജോബ്, ക്രിസ്റന്‍ സുരാവോ, ഷാജി ബ്രൈറ്റ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പി. ഉണ്ണികൃഷ്ണന്‍ ഓഡിറ്ററായി തുടരും.

മൂവി നൈറ്റ്, പിക്നിക്, അന്തര്‍ദേശീയ വനിതാ ദിനാചരണം, ഓണാഘോഷം, സ്പോര്‍ട്സ് ഒളിമ്പിക്സ്, റൊണാള്‍ഡ് മക്ഡൊണാള്‍ഡ് ഹൌസ് ചാരിറ്റി, ഫെല്‍ത്ത് ഫെയര്‍, നഴ്സിംഗ് ഹോം കരോളിംഗ്, ക്രിസ്തുമസ് ആഘോഷം, ക്രിസ്തുമസ് സമ്മാനങ്ങള്‍ക്കായി കുടുംബങ്ങളെ ദത്തെടുക്കല്‍, പൂള്‍ പാര്‍ട്ടി എന്നിവ ഈവര്‍ഷത്തെ പരിപാടികളില്‍ ഉള്‍പ്പെടുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാന്‍വുഡ് ശേഖരണം നടത്തപ്പെടും. ഹൈസ്കൂള്‍ ട്യൂട്ടറിംഗും, കൌണ്‍സിലിംഗും സംഘടനയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. പുതുവത്സരാഘോഷങ്ങളോടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.

അസോസിയേഷന് സ്ഥിരമായി ആസ്ഥാനം നിര്‍മ്മിക്കുന്നതിന് പി.സി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ബില്‍ഡിംഗ് പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ദിര കൊച്ചേരി, മിനി ജോഷ്വാ, കാരള്‍ സുരാവോ, ജാനറ്റ് തോമസ്, അമിറ്റ ജോഷ്വാ, രഘു കണ്ണോത്ത്, കാര്‍മല്‍ ജോസഫ്, ഷാജി കമലാസനന്‍, സൂരജ് സുകുമാരന്‍ എന്നിവര്‍ വിവിധ സബ് കമ്മിറ്റികളുടെ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു.

നൂതനമായ കര്‍മ്മപരിപാടികളോടെ സമൂഹത്തെ സേവിക്കാന്‍ ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോഷ്വാ 706 691 9085) ഇമെയില്‍: ൃഷീവൌെമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം