ഫോമാ ഗ്രേറ്റ് ലേക്സ് റീജിയന്‍ കണ്‍വെന്‍ഷന്‍ മിഷിഗണില്‍, ദേശീയ നേതാക്കള്‍ പങ്കെടുക്കും
Saturday, March 8, 2014 3:53 AM IST
ഡിട്രോയ്റ്റ്: ഫോമാ ഗ്രേറ്റ് ലേക്സ് റീജിയന്റെ കണ്‍വെന്‍ഷനിലും യൂത്ത് ഫെസ്റിവലിലും ഫോമാ ദേശീയ നേതാക്കളായ പ്രസിഡന്റ് ജോര്‍ജ് മാത്യുവും ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസും പങ്കെടുക്കുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ദേശീയ നേതാക്കള്‍ മിഷിഗണില്‍ എത്തുന്നത്, മിഷിഗണിലെ ഫോമാ നേതൃത്വത്തിന് ഉത്തേജനം നല്‍കുന്നതാണ്. മാര്‍ച്ച് എട്ടാം തീയതി ശനിയാഴ്ച രാവിലെ എട്ടിന് രജിസ്ട്രഷനോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ രാത്രി പത്തുവരെ ഉണ്ടാകും. മിഷിഗണിലെ വാറെന്‍ സിറ്റിയിലെ പേരെന്റ് അവന്യുവിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള നടത്തപ്പെടുന്നത്.

പരിപാടികളുടെ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്ന് ഫോമാ റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി ആര്‍ വി പി രാജേഷ് നായര്‍ അറിയിച്ചു. പരിപാടികള്‍ വിജയമാക്കുവാന്‍ എല്ലാ മലയാളികളോടും ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍