ഐആര്‍എസിന്റെ പേരില്‍ വ്യാജ ഫോണ്‍ വിളി
Saturday, March 8, 2014 3:53 AM IST
ന്യൂയോര്‍ക്ക്: ടാക്സ് അടയ്ക്കുവാന്‍ എന്ന വ്യാജേന ഐആര്‍എസിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി പരാതികള്‍ ഉയരുന്നു. പുതുതായി അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്തവരെയാണ് ഇക്കൂട്ടര്‍ ലഷ്യമിടുന്നത്. 3000 ഡോളര്‍ ഉടന്‍ അടച്ചില്ലെങ്കില്‍ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ബ്രൂക്ക് ലാന്‍ഡില്‍ റസിഡന്‍സി ചെയ്യുന്ന മകന്‍ സജുദാസിനെയും തന്നെയും അറസ്റ് ചെയ്യുമെന്നും, കുറഞ്ഞത് 18 മാസമെങ്കിലും ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി റോക്ക് ലാന്‍ഡ് കൌണ്ടിയില്‍ താമസിക്കുന്ന മത്തായി പി. ദാസ് പറഞ്ഞു. പലപ്രാവശ്യം ഐആര്‍എസില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ട് എന്നും, ടാക്സ് കുടിശിക വരുത്തിയതിന്റെ 14 ഡോക്കുമെന്റ്സ് താങ്കളുടെപക്കല്‍ ഉണ്െടന്നും, കഴിഞ്ഞ സെപ്റ്റംബര്‍മൂന്നിന് എവിടെയായിരുന്നു എന്നും, തുക 48 മണിക്കൂറിനകം അടയ്ക്കണമെന്നും, ഇല്ലെങ്കില്‍ പോലീസ് വീട്ടില്‍ വരുമെന്നും, വീട് നഷ്ടപ്പെടുമെന്നും, ഈ രാജ്യത്ത് ജനിച്ചവനല്ലെങ്കില്‍ ഉടന്‍ നാടുകടത്തുമെന്നും വിളിച്ച ആള്‍ പറഞ്ഞതായി മത്തായി പി. ദാസ് പറഞ്ഞു. 509 5929455 എന്ന ഫോണില്‍ നിന്നാണ് കോള്‍ വന്നത്.

ഉടന്‍തന്നെ മത്തായി പി. ദാസ് റോക്ക് ലാന്‍ഡ് കൌെണ്ടി പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഓഫീസര്‍ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. യാതൊരു കാരണവശാലും അവരെ തിരികെ വിളിക്കെരുതെന്നും, ഇമെയില്‍, ഫോണ്‍ മെസേജ് എന്നിവ അയയ്ക്കരുതെന്നും, ഉടന്‍ തന്നെ ക്രഡിറ്റ് റിപ്പോര്‍ട്ടിംഗ് എജന്‍സിയുമായി ബന്ധപ്പെടണമെന്നും, അക്കൌണ്ടില്‍ എന്തെങ്കിലും സംശയകരമായി ഇടപാടുകള്‍ നടന്നിട്ടുള്ളതായി തോന്നിയാല്‍ അവരെ അറിയിക്കണമെന്നും, ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കെണമെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു

കഴിഞ്ഞ ആഴ്ചകളില്‍ ന്യൂയോര്‍ക്കില്‍ ഏഴുപേരെ ഇതിനോടകം വിളിച്ചതായി ഫൊക്കാനാ മുന്‍ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു. കഞട ഒരിക്കലും ഫോണിലൂടെ വിളിച്ചു ടാക്സ് അടക്കുവാന്‍ പറയില്ല എന്നും അവര്‍ അതിനുള്ള ലെറ്റര്‍ പോസ്റ് വഴി മാത്രമേ അയക്കുകയുള്ളൂ എന്നും ടാക്സ് കണ്‍സള്‍ട്ടന്റ് ജോര്‍ജ് വര്‍ഗീസ് സിപിഎ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം