ഐഎന്‍ഒസി കേരള അനുശോചിച്ചു
Friday, March 7, 2014 8:05 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി കേരളയുടെ ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ് ടി.എസ് ചാക്കോയുടെ ഭാര്യ ചേച്ചമ്മ ചാക്കോ (ലീലാമ്മ)യുടെ നിര്യാണത്തില്‍ ഐഎന്‍ഒസി കേരള നാഷണല്‍ കമ്മിറ്റി അനുശോചിച്ചു.

പരേതയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദുഃഖവും അനുശോചനവും പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട് രാധാകൃഷ്ണന്‍, ട്രഷറര്‍ ഗ്ളാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം