കേഫാക് അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Friday, March 7, 2014 8:02 AM IST
കുവൈറ്റ് : ഏതാനും വര്‍ഷമായി കാല്‍പന്തുകളിയുടെ മനോഹര മുഹൂര്‍ത്തങ്ങള്‍ പ്രവാസികള്‍ക്ക് സമ്മാനിക്കുന്ന കേരള എക്സ്പാര്‍ട്സ് ഫുട്ബോള്‍ അസോസിയേഷന്‍ (കേഫാക്) കുവൈറ്റിലെ മുഴുവന്‍ ജില്ലാ അസോസിയേഷനുകളുമായും സഹകരിച്ചുകൊണ്ട് അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് (രണ്ടാം എഡിഷന്‍) സംഘടിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന വിജയകരമായ ആദ്യ എഡിഷനുശേഷം ഏപ്രില്‍ ആദ്യ വാരം തുടങ്ങുന്ന ടൂര്‍ണമെന്റ് ഒന്നര മാസക്കാലം നീണ്ടുനില്‍ക്കും. കുവൈറ്റ് പബ്ളിക്ക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്ട്സ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിലാണ് മത്സരങ്ങള്‍. പങ്കെടുക്കുവാന്‍ താല്പര്യമുള്ള ജില്ലാ അസോസിയേഷന്‍ പ്രതിനിധികളോ, ജില്ലയെ പ്രതിനീധികരിക്കാന്‍ താല്പര്യമുള്ള വ്യക്തികളോ 66619649, 99534500 എന്നീ നമ്പരുകളില്‍ ബന്ധപ്പെടെണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍