ഗ്രാന്‍ഡ് ഹൈപ്പറിന്റെ അബാസിയ ശാഖക്ക് വര്‍ണാഭമായ തുടക്കം
Friday, March 7, 2014 5:48 AM IST
കുവൈറ്റ്: രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പറിന്റെ പുതിയ ശാഖ വ്യാഴം പ്രവര്‍ത്തനമാരംഭിച്ചു. ജലീബ് ഗവണ്‍മെന്റ് മാളിന് (ടെലികമ്യൂണിക്കേഷന്‍) മുന്‍വശം റിഫായി കോംപ്ളക്സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈറ്റിലെ സാംസ്കാരിക സാമുഹ്യ പ്രവര്‍ത്തകരും റീജന്‍സി ഗ്രൂപ്പ് ഓഫ് കോര്‍പറേറ്റ് മാനേജ്മെന്റ് മാനേജിംഗ്് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, ഗ്രാന്‍ഡ് ഹൈപ്പര്‍ ചീഫ് പേട്രണ്‍ ഷേഖ് ദാവൂദ് സല്‍മാന്‍ അസ്വബാഹ്, ചെയര്‍മാന്‍ ജാസിം മുഹമ്മദ് ഖാമിസ് അല്‍ ശര്‍റ, ഡയറക്ടര്‍മാരായ അയൂബ് കച്ചേരി, ഡോ. അബ്ദുള്‍ ഫത്താഹ്, സിഇഒ മുഹമ്മദ് സുനീര്‍, ജനറല്‍ മാനേജര്‍ തൈസീര്‍ അലി എന്നിവരും സംബന്ധിച്ചു.

1994ല്‍ യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങിയ റീജന്‍സി ഗ്രൂപ്പിന്റെ ജിസിസിയിലെ 36 -ാമത്തെയും കുവൈറ്റിലെ ആറാമത്തെയും ശാഖയാണ് ജലീബിലേത്. നിലവില്‍ ഫഹാഹീല്‍, അബൂഹലീഫ, സാല്‍ഹിയ, മംഗഫ്, ഹവല്ലി എന്നിവിടങ്ങളില്‍ ഗ്രാന്‍ഡ് ഹൈപ്പറിന് ശാഖകളുണ്ട്. ഹവല്ലി ബ്രാഞ്ച് ജനുവരിയിലാണ് തുറന്നത്. ഇവിടെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം മികച്ചതാണെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ഹസാവിയില്‍ ഉടന്‍ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൌകര്യപ്രദമായ രീതിയിലാണ് ജലീബ് ശാഖ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ നിരക്കില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍