കൊണ്േടാട്ടി മണ്ഡലം കെഎംസിസി 'ഹരിത രാഷ്ട്രീയം @66' മാര്‍ച്ച് എട്ടിന്
Friday, March 7, 2014 5:28 AM IST
ജിദ്ദ: ആര്‍ഷഭാരത സംസ്കാരത്തില്‍ ഹരിത രാഷ്ട്രീയം 66 വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രപരമായ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം പ്രവാസ ലോകത്ത് വിശദീകരിക്കാന്‍ കൊണ്േടാട്ടി മണ്ഡലം കെഎംസിസി 'ഹരിത രാഷ്ട്രീയം @66' എന്ന പരിപാടി സംഘടിപ്പിക്കുന്നു.

ശറഫിയായിലെ അല്‍ റയാന്‍ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് എട്ടിന് (ശനി) രാവിലെ എട്ടിന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം 'ഐടി വിപ്ളവം വിരല്‍ തുമ്പില്‍' പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള ഗാലക്സി ടാബ് വിതരണം ചടങ്ങില്‍ വിതരണം ചെയ്യും. നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍