യുഎസില്‍ മാര്‍ച്ച് ഒമ്പതു മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
Friday, March 7, 2014 5:25 AM IST
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് ഒമ്പത് (ഞായര്‍) പുലര്‍ച്ചെ രണ്ടു മുതല്‍ ക്ളോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുമ്പോട്ട് തിരിച്ചുവയ്ക്കും. വസന്തകാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ധിക്കുന്ന സമയ മാറ്റം നിലവില്‍ വരുന്നത്. 2013 നവംബര്‍ മൂന്നിനായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവച്ചിരുന്നത്.

സ്്പ്രിംഗ് സീസണ്‍ ആരംഭിക്കുന്നതോടെ സൂര്യപ്രകാശം ധാരാളം ലഭിക്കുമെന്നതിനാല്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ധിക്കുകയും വൈദ്യുതിയുടെ ഉപയോഗത്തില്‍ കുറവുണ്ടാകുകയും ചെയ്യും. ഇങ്ങനെ മിച്ചം വരുന്ന വൈദ്യുതിയുടെ മേഖലകളില്‍ പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംലോക മഹായുദ്ധ കാലത്ത് ഗവണ്‍മെന്റ് ഇങ്ങനെയൊരു തീരുമാനം നടപ്പാക്കിയത്.

സ്പ്രിംഗ്ഫോര്‍വേഡ് (ടുൃശിഴ എീൃംമൃറ), ഫോള്‍ ബാക്ക് (ആമരസ എമഹഹ) എന്ന ചുരുക്ക പേരിലാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സമയമാറ്റം ബാധമല്ല.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍