അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം: ശൈലീ വിജ്ഞാനത്തെക്കുറിച്ച് ഡോ. ജയിംസ് മണിമല സംസാരിക്കുന്നു
Friday, March 7, 2014 5:25 AM IST
ടാമ്പാ: മാര്‍ച്ച് എട്ടിന് (ശനി) സംഘടിപ്പിക്കുന്ന അന്‍പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ശൈലീവിജ്ഞാനം' (ട്യഹശശെേര) എന്നതായിരിക്കും ചര്‍ച്ചാ വിഷയം.

ചങ്ങനാശേരി എസ്ബി. കോളജില്‍ മലയാളം അധ്യാപകനായ ഡോ. ജെയിംസ് മണിമല ആയിരിക്കും 'ശൈലീവിജ്ഞാനം' (ട്യഹശശെേര) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്. ചര്‍ച്ചയില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് ഒന്നിന് സംഘടിപ്പിച്ച അന്‍പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പരിസ്ഥിതിയുടെ ആത്മീയത' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. ചങ്ങനാശേരി എസ്ബി കോളേജില്‍ മലയാളം അധ്യാപകന്‍ ആയിരുന്ന പ്രഫ. ടി.ജെ. മത്തായി ആണ് വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പരിസ്ഥിതിയുടെ പ്രസക്തി എന്തെന്നും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും മനസിലാക്കത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. പ്രശസ്ത യുക്തിവാദിയും മിശ്രവിവാഹ സംഘടനയുടെ നേതാവുമായിരുന്ന സോളി ഇടമറുകിന്റെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിക്കാനായി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തവര്‍ ഒരു മിനിറ്റ് നേരം മൌനം ആചരിച്ചു.

പ്രഫ. എം.ടി. ആന്റണി, തെരേസാ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, അലക്സ് കോശി വിളനിലം, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, രാജു തോമസ്, ജോണ്‍ മാത്യു, പി.വി. ചെറിയാന്‍, സണ്ണി വള്ളിക്കളം, പി.എസ്. ജോസ് പുളിങ്കാല, അബ്ദുള്‍ പുന്നയൂര്‍ക്കളം, പി.പി. ചെറിയാന്‍, റോയി മാത്യു ചങ്ങനാശേരി, റജീസ് നെടുങ്ങടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395.

റിപ്പോര്‍ട്ട്: ജെയിന്‍ മുണ്ടയ്ക്കല്‍