ഫൊക്കാന അനുശോചിച്ചു
Friday, March 7, 2014 5:23 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന അഡ്വൈസറിബോര്‍ഡ് ചെയര്‍മാന്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ നോര്‍ത്ത് അമേരിക്കയിലെ രാഷ്ട്രീയ സാമൂഹ്യ ആത്മീക മണ്ഡലങ്ങളില്‍ നീണ്ട വര്‍ഷങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ ടി.എസ്. ചാക്കോയുടെ ഭാര്യ ചേച്ചമ്മയുടെ (ലീലാമ്മ) നിര്യാണത്തില്‍ ഫൊക്കാനപ്രവര്‍ത്തകരുടെ അകൈതവമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തൊമസ്, മുന്‍ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാനുമായ പൊള്‍ കറുകപ്പള്ളില്‍, ബോര്‍ഡ് ഓഫ് ട്രസ്റീ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പരേതയുടെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാ പ്രവാസി മലയാളികളോടുമോപ്പം ആ കുടുംബത്തിന്റെ ദു:ഖങ്ങളില്‍ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡും എല്ലാ പ്രവര്‍ത്തകരും പങ്കാളിയാവുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം