കീടനാശിനി മരുന്നുകള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ മക്കാ ഗവര്‍ണറുടെ നിര്‍ദേശം
Friday, March 7, 2014 5:23 AM IST
മക്ക: മൂട്ടയ്ക്കും പാറ്റയേയും മറ്റു കീടനാശിനികളേയും കൊല്ലാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ വില്‍പന നടത്തുന്നുണ്േടാ എന്നറിയാന്‍ ജിദ്ദയിലെ 46 മേഖലയിലെ ബന്ധപ്പെട്ട എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ ജിദ്ദാ ഗവര്‍ണര് മിഷ്അല് ബിന്‍ മാജിദ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന് നിരദേശം നല്‍കി.

ജിദ്ദിയില്‍ മൂട്ടയ്ക്കുള്ള മരുന്ന് ശ്വസിച്ച് അഫ്ഗാന്‍ വനിത മരണമടയുകയും ഇവ ശ്വസിച്ച് ചില സ്വദേശി കുടുംബങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.

ജിദ്ദയില്‍ തന്നെ ഒരു സ്വദേശി കുടുംബത്തിലെ വനിതയേയും കുഞ്ഞിനേയും മൂട്ടയേയും പാറ്റയേയും കൊല്ലുന്ന മരുന്ന് ശ്വസിച്ച് അവശനിലയില്‍ എത്തിച്ചു.

ജിദ്ദയില്‍ കിഴക്ക് 35 ഉം 30 വയസായ രണ്ടു സ്വദേശികളെയും ഇതേ സംഭവത്തിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കീടനാശിനി ശ്വസിച്ച് വിവിധ ജിദ്ദയുടെ വിവിധ മേഖലകളില്‍നിന്നു സ്വദേശികളേയും വിദേശികളേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജിദ്ദ ഗവര്‍ണറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മേഖലയിലെ വാണിജ്യവ്യവസായ വിഭാഗം, പോലീസ് സിവില്‍ ഡിഫന്‍സ്, കാര്‍ഷിക തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് അടിയന്തരമായി പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്.

കടകളില്‍ ഇത്തരം വസ്തുക്കല്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളിലല്ലാം പരിശോധന നടത്താന് നിര്‍ദേശിച്ചു അലുമിനിയം ഫോസ്ഫേഡ് തുടങ്ങിയ കീട നാശിനികള്‍ സ്ഥാപനങ്ങളില്‍ കണ്ടത്തുന്ന മുറക്ക് ഇത്തരം സ്ഥാപനങ്ങള്‍ അവക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ ഉടന്‍ അടച്ചു പൂട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഏതേങ്കിലും സ്ഥാപനങ്ങള്‍ ഇവ വില്‍പ്പന നടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പിനെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. അതേസമയം ജിദ്ദയില്‍ പ്രാണികളെ കൊല്ലുന്ന മരുന്നു തളിച്ച കമ്പനിയുടെ അറബ് വശജനായ ജീവനക്കാരനെ പോലീസ് അറസ്റ്ചെയ്തു. ജിദ്ദയില്‍ ഒരു ഫ്ളാറ്റില്‍ നിന്നും കീടനാശിനിക്കെതിരെയുള്ള മരുന്ന് ശ്വസിച്ച് രണ്ടു സ്വദേശികളെ ആശുപത്രിയില്‍ പ്രവേശപ്പിച്ചതായി പോലീസ് വാക്താവ് ഡോ. ആത്തി അല്‍ ഖുറൈഷി അറിയിച്ചു. ഏഴു ഫ്ളാറ്റുകളുള്ള ഈ കെട്ടിടത്തില്‍നിന്ന് മുഴുവന്‍ പേരേയും ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു.

പാറ്റയ്ക്കും മൂട്ടയ്ക്കും ഉപയോഗിക്കുന്ന കീടനാശിനികളില്‍ നൈട്രജന്‍ ഓക്സൈഡ് വാതകത്തിന്റെ അംശം കൂടുതലാണെന്നും ഇവ ശ്വസിക്കുന്ന ഘട്ടത്തില്‍ ശ്വാസകോശം, കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജിദ്ദാ ആരോഗ്യവിഭാഗം മേധാവി സാമി മുഹമ്മദ് ബാദാവുദ് അറിയിച്ചു.

സൌദിയില്‍ പലയിടങ്ങളിലും മൂട്ടക്ക് കിടനാശിനി പ്രയോഗം നടത്തി മുറികളില്‍ കിടന്നുറങ്ങിയ ചിലര്‍ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. അനധികൃതമായി ഇവ വില്‍പ്പന നടത്തുന്നത് തടയാന്‍ സൌദിവാണിജ്യ വ്യവസായ മന്ത്രലായം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി അറിയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം