ക്നാനായ കണ്‍വന്‍ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു
Friday, March 7, 2014 5:20 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആതിഥേയത്വത്തില്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്റ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ പ്രസ്താവിച്ചു.

കെസിഎസ് ഷിക്കാഗോയില്‍നിന്നുള്ള കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗങ്ങളുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെയര്‍മാന്‍ ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍.

അറുപതില്‍പ്പരം കണ്‍വന്‍ഷന്‍ കമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 11-ാമത് ക്നാനായ കണ്‍വന്‍ഷന് അത്ഭുതകരമായ രജിസ്ട്രേഷനാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ യോഗത്തെ അറിയിച്ചു.

950 ല്‍പ്പരം ഫാമിലി രജിസ്ട്രേഷന്‍ നേടാന്‍ സാധിച്ചതില്‍ കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം വിവിധ കമ്മിറ്റികള്‍ക്ക് നന്ദി പറഞ്ഞു. യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുമെന്ന് യൂത്ത് കോ-ചെയര്‍മാന്‍ റോണി പുത്തന്‍പറമ്പില്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. കെസിസിഎന്‍എ ഷിക്കാഗോ റീജിയണ്‍ വൈസ് പ്രസിഡന്റ് ദീപു കണ്ടാരപ്പള്ളി, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സണ്ണി മുണ്ടപ്ളാക്കല്‍ എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു. യോഗത്തിന് കെസിഎസ് സെക്രട്ടറി ജൂബി വെന്നലശേരി നന്ദി പറഞ്ഞു. കണ്‍വന്‍ഷന്‍ കമ്മിറ്റിക്ക് ജെസ്മോന്‍ പുറമഠത്തില്‍, ജെസ്റിന്‍ തെങ്ങനാട്ട്, ബാബു തൈപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൂബി വെന്നലശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം