രാജന്‍ ഒടികണ്ടത്തിലിന്റെ നിര്യാണത്തില്‍ മാപ്പ് അനുശോചിച്ചു
Friday, March 7, 2014 5:20 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ സ്ഥാപക നേതാവും മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ വാങ്ങുന്നതിന് മുന്‍നിരയില്‍ നിന്നവരില്‍ ഒരാളുമായ ഫിലിപ്പ് തോമസിന്റെ (രാജന്‍ -66) നിര്യാണത്തില്‍ മാപ്പ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രസിഡന്റ് സാബു സ്കറിയ, വൈസ് പ്രസിഡന്റ് തോമസ് എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷാജി ജോസഫ്, ട്രഷറര്‍ ജോണ്‍സ് എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

രാജന്റെ വേര്‍പാട് ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന് പ്രത്യേകിച്ച് മാപ്പിന് ഒരു തീരാദുഃഖമാണ്. രാജനും കുടുംബവും മാപ്പിന്റെ ആയുഷ്കാല മെമ്പര്‍മാരാണ്. മാപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രാജനും കുടുംബവും പൂര്‍ണപിന്തുണ നല്‍കിയിരുന്നു. ഫിലാഡല്‍ഫിയയിലെ ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച്, ക്രിസ്റോസ് മാര്‍ത്തോമ ചര്‍ച്ച് എന്നിവയിലെ സജീവ പ്രവര്‍ത്തകനും ആയിരുന്നു.

1975-ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കുടിയേറിയ രാജന്‍, റാന്നി മന്ദമരുതി ഒടികണ്ടത്തില്‍ കുടുംബാംഗമാണ്.

ഭാര്യ: ഏലിയാമ്മ, മക്കള്‍: ലെന, ലിജു, ലിബു.

പൊതുദര്‍ശനം മാര്‍ച്ച് ഏഴിന് (വെള്ളി) വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ ക്രിസ്റോസ് മാര്‍ത്തോമ ചര്‍ച്ചില്‍ (ഇവൃശീ ങമൃവീാേമ ഇവൌൃരവ, 9999 ഏമിൃ്യഞറ, ജവശഹമറലഹുവശമ, ജഅ 191115) നടത്തും.

സംസ്കാരം മാര്‍ച്ച് എട്ടിന് (ശനി) രാവിലെ ഒമ്പതിന് ഫോറസ്റ് ഹില്‍ സെമിത്തേരിയില്‍ (എീൃല ഒശഹഹ ഇലാലൃ്യ, ആ്യയല്യൃ ഞീമറ,ജവശഹമറലഹുവശമ)

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം