അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഗുജറാത്ത് സന്ദര്‍ശിച്ചു
Thursday, March 6, 2014 8:30 AM IST
അഹമ്മദാബാദ്: സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍ ഗുജറാത്തിലെ സീറോ മലബാര്‍ വിശ്വാസികളെ സന്ദര്‍ശിച്ചു. സ്ഥാനമേറ്റതിനുശേഷം നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഗുജറാത്തിലെ വിവിധ വിശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് ലോയോള ഡയമന്‍ഡ് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വാസി സംഗമത്തില്‍ സഭയുടെ പൈതൃകവും തനിമയും വരുംതലമുറയ്ക്ക് കൈമാറേണ്ടതിനെക്കുറിച്ച് മാര്‍ റാഫേല്‍ തട്ടില്‍ പ്രസംഗിച്ചു.

ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മുപ്പത്തയ്യായിരത്തില്‍പരം സീറോ മലബാര്‍ വിശ്വാസികള്‍ക്ക്, വിശ്വാസ സംരക്ഷണത്തിനായി സ്വതന്ത്ര ഇടവകകള്‍ എത്രയും വേഗം രൂപീകരിക്കണമെന്ന് ഗുജറാത്ത് സീറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ പിതാവിനോട് ആവശ്യപ്പെട്ടു.