ഷിക്കാഗോ സെന്റ് മേരീസില്‍ വിഭൂതി ആചരിച്ചു
Thursday, March 6, 2014 4:20 AM IST
ഷിക്കാഗോ : യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും ഉയര്‍പ്പിന്റെയും ഓര്‍മ്മയാചരണത്തിനുള്ള ഒരുക്കമായ അമ്പത് നോമ്പിന്റെ ആരംഭം വിഭൂതി ആചരണത്തിലൂടെ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകാഗംങ്ങള്‍ വലിയ നോമ്പിലേക്ക് പ്രവേശിച്ചു. കുരുത്തോല കൊണ്െടാരുക്കിയ ചാരം പൂശികൊണ്ട് നൂറ്കണക്കിന് വിശ്വാസികള്‍ വിഭൂതി ആചരണത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പങ്കെടുത്തു.

വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഈ നോമ്പ് കാലം ഇടവകയുടേയും കുടുമ്പങ്ങളുടേയും നവീകരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് വികാരി ഫാ. എബ്രഹാം മുത്തോലത്ത് അഭ്യര്‍ത്ഥിച്ചു. വിഭൂതി തിരുനാള്‍ ശുശ്രൂഷകള്‍ക്ക് സി. സേവ്യര്‍, അല്‍ത്താര ശുശ്രൂഷകര്‍ , ജിനോ കാക്കാട്ടില്‍ , ബിജു കണ്ണച്ചാംപറമ്പില്‍ , തോമസ് ഐക്കരപറമ്പില്‍ , റ്റോമി എടത്തില്‍ , ജോയിസ് മറ്റത്തികുന്നേല്‍ , ജോണികുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി