എസ്കെഎസ്എസ്എഫ് സഖാഫി -സഅദി സമ്മേളനം; തല്‍സമയ സംപ്രേഷണ സൌകര്യമൊരുക്കി
Wednesday, March 5, 2014 8:22 AM IST
മനാമ: കാന്തപുരം വിഭാഗം വിട്ട് സമസ്തയിലെത്തിയ സഖാഫി, സഅദി ബിരുദധാരികളായ യുവ പണ്ഢിതരെ സംഘടിപ്പിച്ച് എസ്കെഎസ്എസ്എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാഫി സഅദി സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണത്തിന് ഓണ്‍ലൈനില്‍ സൌകര്യമൊരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മാര്‍ച്ച് ആറിന് (വ്യാഴം) വൈകുന്നേരം ബഹ്റൈന്‍ സമയം 5.30 ആരംഭിക്കുന്ന സമ്മേളനം പൂര്‍ണമായും ംംം.സശരൃഹശ്ല.രീാ, ബൈലക്സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ളാസ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടിവി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.