ടി. എസ്. ചാക്കോയുടെ ഭാര്യ ലിലാമ്മ നിര്യതയായി
Wednesday, March 5, 2014 8:20 AM IST
ന്യൂജേഴ്സി: ഫോക്കാനാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍, കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി സ്ഥാപക രക്ഷാധികാരി, ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ ഇടവക വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ന്യൂജേഴ്സി പ്രിസിഡന്റ് തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇരവിപേരുര്‍ തറുവേലി മണ്ണില്‍ ടി. എസ്. ചാക്കോയുടെ ഭാര്യ ലിലാമ്മ (76) കേരളത്തില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കോട്ടയം തിരുനക്കര തടത്തില്‍ കുടുംബാംഗം.

മക്കള്‍: സക്കറിയ ജേക്കബ് (ബിജു), നൈനാന്‍ ജേക്കബ് (ലെജി), വര്‍ഗീസ് ജേക്കബ് (കൊച്ചുമോന്‍). മരുമക്കള്‍: ലീനാ, റോണാ, സജിതാ. (എല്ലാവരും യുഎസ്എ)

പരേത അധ്യാപികയായി കല്ലിശേരി, കുറവിലങ്ങാട്, കോട്ടയം, എന്നീ സ്ഥലങ്ങളില്‍ സേവനം അനുഷിട്ടിച്ചിട്ടുണ്ട്.