ടെക്സസ് ഗവര്‍ണര്‍ പ്രൈമറി ഇലക്ഷന്‍: ഗ്രേഗ് ഏബട്ടിനും വെന്‍ഡി ഡേവിസിനും വിജയം
Wednesday, March 5, 2014 4:45 AM IST
ഓസ്റിന്‍ : ടെക്സസ് സംസ്ഥാനത്ത് മാര്‍ച്ച് നാലിന് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ടെക്സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഗ്രേഗ് ഏബട്ടിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വെന്‍ഡി ഡേവിസിനേയും തെരഞ്ഞെടുത്തു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ഥിത്വത്തിനുവേണ്ടി നാലുപേര്‍ മത്സരംഗത്തുണ്ടായിരുന്നതില്‍ ഏബട്ട് ഗ്രേഗ് തൊട്ടടുത്ത സ്ഥാനാര്‍ഥിയായ ലിസ ഫ്രിട്ട്സക്കിനെ വന്‍ ഭൂരിപക്ഷത്തോടെയാണ് തോല്‍പിച്ചത്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി രണ്ടുപേരാണ് മത്സരിച്ചത്. വെന്‍ഡി ഡേവിഡ് പോള്‍ ചെയ്ത വോട്ടുകളില്‍ ഏകദേശം 75 ശതമാനം നേടിയാണ് വിജയിച്ചത്.

ടെക്സസ് ലഫ്റ്റ്നന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കാണ് മറ്റൊരു പ്രധാന മത്സരം നടന്നത്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി ഒരാള്‍ മാത്രമാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി നാലുപേര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ഡാന്‍പാട്രിക്കും, ഡേവിസ് ഡ്യൂഹേഴ്സ്റും തമ്മിലായിരുന്നു പ്രധാന മത്സരം. ഒടുവല്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ നിലവിലുള്ള ടെക്സസ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡേവിഡ് ഡ്യൂഹേഴ്സറ്റിനേക്കാള്‍ ഇരട്ടിവോട്ടുകള്‍ നേടിയ സ്റ്റേറ്റ് സെനറ്റര്‍ ഡാന്‍ പാട്രിക്കിന്റെ ജയം സുനിശ്ചിതമാണ്. റിപ്പബ്ളിക്ക് കോട്ടയായി അറിയപ്പെടുന്ന ടെക്സസില്‍ റിക്ക് പെറിയുടെ പിന്‍ഗാമിയായ ഡമോക്രമാറ്റിക്ക് വനിതാ സ്ഥാനാര്‍ഥി വെന്‍ഡി ഡേവിസ് തെരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍