ഫിലിപ്പോസ് ഫിലിപ്പ് ഫോക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്
Wednesday, March 5, 2014 3:48 AM IST
ന്യൂയോര്‍ക്ക്: 2014- 2016 ലേക്കുള്ള ഫോക്കാനയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പേര് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ നിര്‍ദേശിച്ചു.

2010ല്‍ പോള്‍ കറുകപ്പള്ളിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ വച്ചു നടന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍, കൊല്ലം ടി. കെ.എം എഞ്ചിനീയറിഗ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിടണ്ട്, ചെയര്‍മാന്‍, ചീഫ് എഡിറ്റര്‍, കേരളഎഞ്ചിനീയറിഗ് കോളേജ് അസ്സോസിയേഷന്‍ പ്രസിഡന്റ്, റോക്കലാന്റ് ജോയിന്റ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സംഘടനാപാടവം തെളിയിച്ചിട്ടുള്ളയാളാണ് ഫിലിപ്പോസ് ഫിലിപ്പ്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ സഭാമാനേജിഗ് കമ്മറ്റിമെമ്പര്‍, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം താങ്ങുംതണലുമായി നിന്ന് ദേശവ്യാപകമായി സഞ്ചരിക്കുകയും സംഘടനയെ വളര്‍ത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഫിലിപ്പോസ് ഫിലിപ്പ്.

ന്യൂയോര്‍ക്കിലെ വിവിധ മലയാളിഅസോസിയേഷന്‍ ഭാരവാഹികള്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പിന്തുണ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം