സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് പുതിയ നേതൃത്വം
Wednesday, March 5, 2014 3:47 AM IST
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2014ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യൂന്‍സിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി റവ. ജോജി കെ. മാത്യുവിനേയും, വൈസ് പ്രസിഡന്റായി വെരി റവ.ഫാ. വര്‍ഗീസ് പ്ളാത്തോട്ടത്തിനേയും, ലേ വൈസ് പ്രസിഡന്റായി അനില്‍ തോമസിനേയും, സെക്രട്ടറിയായി സ്റാന്‍ലി പാപ്പച്ചനേയും, ട്രഷററായി സിബു ജേക്കബിനേയും തെരഞ്ഞെടുത്തു. കൂടാതെ വിവിധ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. റവ. ജോജി കെ. മാത്യു അധ്യക്ഷം വഹിച്ച യോഗത്തില്‍ വിവിധ ഇടവകകളിലെ വികാരിമാരായ റവ.ഫാ.ഡോ. വര്‍ഗീസ് പ്ളാന്തോട്ടം, റവ.ഫാ. ജോണ്‍ തോമസ്, റവ. സാമുവേല്‍ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

'വേള്‍ഡ് ഡേ ഓഫ് പ്രെയര്‍' മീറ്റിംഗ് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പള്ളികളുടെ സഹകരണത്തോടെ ക്യൂന്‍സിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് മാര്‍ച്ച് മാസം 30ന് ഞായറാഴ്ച വൈകുന്നേരം 3.30ന് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സ്റാന്‍ലി പാപ്പച്ചന്‍