മന്ത്രി കെ.എം. മാണിയുടെ സഹോദരി അന്നക്കുട്ടി ജയിംസ് നിര്യാതയായി
Wednesday, March 5, 2014 3:47 AM IST
മൂഴൂര്‍: മന്ത്രി കെ.എം. മാണിയുടെ സഹോദരിയും അടയ്ക്കാമുണ്ടയ്ക്കല്‍ പരേത നായ എ.എസ്. ജയിംസിന്റെ (കൊച്ചേട്ടന്‍) ഭാര്യയുമായ അന്നക്കുട്ടി ജയിംസ് (93) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30ന് മൂഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍. പരേത മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: പരേതനായ ജേക്കബ് ചെറിയാന്‍, ഡോ. എ.സി. മാണി (റിട്ട. ഡിഎംഒ, ഐഎസ്എം), പ്രഫ. എ.സി. ജോസഫ് (റിട്ട. സെന്റ് തോമസ് കോളജ്, പാലാ, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, പാലാ), മാത്യു അടയ്ക്കാമുണ്ടയ്ക്കല്‍ (റിട്ട. ചീഫ് മാനേജര്‍, എസ്ബിഐ), ജയിം സ് ജേക്കബ് (ചീഫ് എന്‍ജിനിയര്‍, ഹൌസിംഗ് ബോര്‍ഡ്), ലിസമ്മ മാത്യു (യുഎസ്എ), പരേതയായ ആന്‍സി ജോസുകുട്ടി (മുംബൈ), ആന്റണി ജേക്കബ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, ജേക്കബ് ആന്‍ഡ് ജേക്കബ്, പാലാ).

മരുമക്കള്‍: ചിന്നമ്മ ചെറിയാന്‍ നരിമറ്റം (കൊഴുവനാല്‍), പരേതയായ ആലീസ് മാണി കുടകശേരില്‍ (അയര്‍ക്കുന്നം), പ്രഫ. മേഴ്സി ജോസഫ് പതിപ്പള്ളില്‍ (പാലാ), ത്രേസ്യാമ്മ ആന്റണി കണ്ടത്തില്‍പറമ്പില്‍ (എസ്ബിടി, കോട്ടയം), സില്‍വി ജയിംസ് കളത്തിപറമ്പില്‍ (കാവാലം), മാത്തുക്കുട്ടി ആലുംപറമ്പില്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍, പ്രവാസി കേരളാ കോണ്‍ഗ്രസ്, യു.എസ്.എ), പരേതനായ ജോസുകുട്ടി വാഴയില്‍ (മുംബൈ), ജനി ആന്റോ ചെറുനിലം (രാമപുരം).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം