ഫോക്കസ് കുവൈറ്റ് യുണിറ്റ് ആറിനു പുതിയ ഭാരവാഹികള്‍
Tuesday, March 4, 2014 4:56 AM IST
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യുണിറ്റ് ആറിന്റെ വാര്‍ഷിക പൊതുയോഗം കണ്‍വീനര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൂടി. ഫോക്കസ് പ്രസിഡന്റ് സലിം രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

രതീശന്‍ (ജനറല്‍ സെക്രട്ടറി), സുനില്‍ ജോര്‍ജ് (ജോ.സെക്രട്ടറി). എം.ടി ജോസഫ് (ട്രഷര്‍) ജോജി വി. അലക്സ്, ജിജോ വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി കമറുദ്ദീന്‍ (കേന്ദ്ര കമ്മിറ്റി പ്രതിനിധി), സുനില്‍ കുമാര്‍ (കണ്‍വീനര്‍), വിജോഷ് ഫ്രാന്‍സിസ് (ജോയിന്റ് കണ്‍വീനര്‍), റെജിമോന്‍ ജോസഫ് (യുണിറ്റ് കാര്‍ഡ് കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കമറുദ്ദീന്‍ സ്വാഗതവും വിജോഷ് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്