രാജന്‍ ഒടിക്കണ്ടത്തില്‍ നിര്യാതനായി
Tuesday, March 4, 2014 4:52 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ഫിലിപ്പ് ഒ. തോമസ് (രാജന്‍ - 66) പെന്‍സില്‍വേനിയയിലെ വാര്‍മിനിസ്ററിലെ വസതിയില്‍ നിര്യാതനായി. പൊതുദര്‍ശനം മാര്‍ച്ച് ഏഴിന് (വെള്ളി) ആറു മുതല്‍ ഒമ്പതു വരെ ക്രിസ്റ്റോസ് മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും. 9999 ഏമിൃ്യ ഞീമറ, ജവശഹമ 19115. സംസ്കാരം ശനിയാഴ്ച ഫോറസ്റ് ഹില്‍ സെമിത്തേരിയില്‍.

1975ല്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജന്‍ റാന്നി മന്ദമരുതി ഒടികണ്ടത്തില്‍ പരേതനായ ഫിലിപ്പോസിന്റെ മകനാണ്.

റാന്നി നെല്ലിക്കമണ്‍ ഐനിയില്‍ ഏലിയാമ്മ (ലീലാമ്മ) ആണ് ഭാര്യ.

മക്കള്‍: ലെനെ (ലോ), ലിജു (ഹെല്‍ത്ത് കെയര്‍), ലിബു (ഐടി).

മൂന്നു സഹോദന്മാരും നാലു സഹോദരിമാരുമുണ്ട്.

പത്തുവര്‍ഷത്തോളം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചശേഷമാണ് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. ഫിലാഡല്‍ഫിയയിലെ ആദ്യത്തെ സാമൂഹ്യ സംഘടനയായ മാപ്പിന്റെ സ്ഥാപക നേതാവാണ്. ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച്, ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങളിലെ സജീവ പ്രവര്‍ത്തകനും ആദ്യം മുതലുള്ള മെമ്പറുമാണ്.

ഫിലാഡല്‍ഫിയയിലെ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയെ ആണ് നഷ്ടപ്പെട്ടതെന്ന് ഫോമ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് അറിയിച്ചു. രാജന്റെ മരണത്തില്‍ ബന്ധുവും ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനറുമായ അലക്സ് തോമസ് അഗാധമായ ദുഃഖം അറിയിച്ചു. ഫൊക്കാനായുടെ അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് ഓലിക്കല്‍, ഫിലിപ്പ് ഒ. തോമസിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന മുന്‍ സെക്രട്ടറി ബോബി ജേക്കബ്, രാജന്റെ പ്രവര്‍ത്തനങ്ങളെ സ്നേഹത്തോടെ അനുസ്മരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7703097514; 2147274684.