എന്‍ജിനിയര്‍ കുഞ്ഞഹമ്മദിന് സ്വീകരണം നല്‍കി
Monday, March 3, 2014 8:16 AM IST
ജിദ്ദ: കൊണ്േടാട്ടി മര്‍ക്കസും ഉലും വിദ്യാഭ്യാസ കേന്ദ്രത്തിന്റെ വൈസ് ചെയര്‍മാനും പറമ്പാടന്‍ ഹോലോ ബ്രിക്സ് ഗ്രൂപ്പിന്റെ എംഡിയുമായി എന്‍ജിനിയര്‍ പറമ്പാടന്‍ കുഞ്ഞഹമ്മദിന് ജിദ്ദയില്‍ സ്വീകരണം നല്‍കി.

തനിമ ജിദ്ദ നോര്‍ത്തും റുവൈസ് ഖൈരിയ്യ വില്ലാ നിവാസികളുമാണ് പരിപാടി സംഘടിപ്പിച്ചത്. ഉംറ നിര്‍വഹിക്കാനത്തിെയതായിരുന്നു മുന്‍ തനിമ നേതാവും ഖൈരിയ്യ വില്ലാ സ്ഥാപകാംഗവുമായ അദ്ദേഹം. കൃത്യനിഷ്ഠയും ചടുലതയും അദ്ദേഹത്തിന്റെ മാതൃകയാക്കേണ്ട ഗുണങ്ങളില്‍ പ്രധാനമാണെന്ന് രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് സദസ് അഭിപ്രായപ്പെട്ടു. പി.വി.ഷംസുദ്ദീന്‍, സി.കെ.മമ്മദ്, ഫസല്‍ കൊച്ചി, അബ്ദുള്‍ ബാസിത്, പി.കെ.അബ്ദുള്‍ ഗഫൂര്‍, മാജിദ് കൊടപ്പന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പറമ്പാടന്‍ കുഞ്ഞഹമ്മദ് മറുപടി പ്രസംഗം നടത്തി.

ഉള്ള കഴിവുകള്‍ നഷ്ടപ്പെടുത്തുന്നവരായിരുന്നു മുന്‍ കാല പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ന് വായന, പഠനം, കലാ കായിക സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കഴിവുകള്‍ പോഷിപ്പിക്കുന്നവരാണധികവും. നിങ്ങളെല്ലാം വര്‍ത്തമാനകാല പ്രവാസികളുടെ പാത പിന്തുടരണമെന്നദ്ദേഹം ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ നാട്ടില്‍ തിരിച്ചത്തുെമ്പോള്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളെ സേവിക്കാന്‍ സാധിക്കയുള്ളുവെന്നുമദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ തീരുമാനിച്ചാല്‍ നിത്യവൃത്തിക്കായി വല്ല ജീവിത മാര്‍ഗവും നാട്ടില്‍ കണ്ടത്തെണമെന്നും അദ്ദേഹം പറഞ്ഞു. സോണല്‍ അധ്യക്ഷന്‍ അബ്ദുഷുക്കൂര്‍ അലി അധ്യക്ഷനായിരുന്നു. എന്‍ജിനിയര്‍ മൂസക്കുട്ടി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍