കല കുവൈറ്റ് പുസ്തകാസ്വാദനം സംഘടിപ്പിച്ചു
Monday, March 3, 2014 5:17 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂടിന്റെ 'വാഗ്ദത്തനാട്' എന്ന പുസ്തകത്തിന്റെ ആസ്വാദനം കല കുവൈറ്റ് നേതൃത്വത്തില്‍ അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്നു.

പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനകുറിപ്പ് വികാസ് കീഴാറ്റൂര്‍ അവതരിപ്പിച്ച ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു വി. ഹനീഫ് അധ്യക്ഷത വഹിച്ചു. സുരേഷ് മാസ്റര്‍ മോഡറേറ്ററായ പരിപാടികള്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.

രാജു സക്കറിയ, അബ്ദുള്‍കലാം, മുഹമ്മദ് റിയാസ്, ചെസില്‍ രാമപുരം, ബര്‍ഗ്മാന്‍ തോമസ്, രവീന്ദ്രന്‍ മാസ്റര്‍, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, അഷറഫ് കാലത്തോട്, എന്‍. അജിത്കുമാര്‍, സജിത സ്കറിയ, ജെയിംസ് കെ. തോമസ്, സജി തോമസ് മാത്യു, സലിംരാജ്, പ്രഫ. ജോണ്‍ മാത്യു, പ്രിന്‍സ്റന്‍, റഹീം, കരുണാകരന്‍ എന്നിവര്‍ തുടര്‍ന്നു നടന്ന പുസ്തക ആസ്വാദന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കലയുടെ സ്നേഹോപഹാരം പ്രസിഡന്റ്് ജെ. സജി സാം പൈനുംമൂടിനു കൈമാറി. കലയുടെ പ്രവര്‍ത്തകരായ ബിജു, അനൂപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങിന് അബാസിയ മേഖല സെക്രട്ടറി സി.കെ. നൌഷാദ് സ്വാഗതവും ജിജി നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍