കുവൈറ്റ് കെഎംസിസി ഹവല്ലി ഏരിയ കമ്മിറ്റി നിലവില്‍വന്നു
Monday, March 3, 2014 5:12 AM IST
കുവൈറ്റ്: കെഎംസിസി ഹവല്ലി ഏരിയ കമ്മിറ്റി നിലവില്‍വന്നു. പുതിയ ഭാരവാഹികളായി അബ്ദുള്‍ അസീസ് വലിയകത്ത് (പ്രസിഡന്റ്), മുഹമ്മദാലി മുട്ടന്നൂര്‍ (സെക്രട്ടറി), കെ.സി മുഹമ്മദ് (ട്രഷറര്‍) എന്നിവരേയും വി. ഹംസ അഷറഫ് വാഴക്കോടന്‍ (വൈസ് പ്രസിഡന്റുമാര്‍), കുഞ്ഞിമൊയ്തീന്‍കുട്ടി, കെ.സി മുജീബ് (ജോ. സെക്രട്ടറിമാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായി കെ.പി സാക്കീര്‍, അ.ഷറഫ് തൃക്കരിപ്പൂര്‍, അഡ്വ. അനസ് പുതിയൊട്ടില്‍, കെ. സുഹൈല്‍, വി.വി ഫൈസല്‍, മുഹമ്മദ് കോയ, സമീര്‍ ഇല്ലിയാന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഹവല്ലി ഏരിയ പ്രസിഡന്റ് അബ്ദുള്‍ അസീസ് വലിയകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്ര പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, കേന്ദ്ര കമ്മിറ്റി ട്രഷറര്‍ എച്ച്. ഇബ്രാഹിംകുട്ടി, സിദ്ധിഖ് വലിയകത്ത്, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അസീസ് തിക്കൊടി, എന്‍ജിനിയര്‍ റഹീം, ഫാറൂക്ക് ഹമദാനി, കെ.ടി.പി അബ്ദുള്‍ റഹ് മാന്‍, മുന്‍ ഏരിയ പ്രസിഡന്റ് കെ.പി. സാക്കീര്‍, അഷറഫ് തൃക്കരിപ്പൂര്‍, കെ. സുഹൈല്‍, ഗ്രൈന്‍ ഏരിയ പ്രസിഡന്റ് അബ്ദുള്‍ കരീം നീലിയെത്ത് എന്നിവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ സെക്രട്ടറി വി. ഹംസ റിപ്പോര്‍ട്ടും ട്രഷറര്‍ അഡ്വ. അനസ് പുതിയൊട്ടില്‍ കണക്കും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പു യോഗം റിട്ടേണിംഗ് ഓഫീസര്‍ കെ.ടി.പി അബ്ദുള്‍ റഹ് മാന്‍ നിയന്ത്രിച്ചു. യോഗത്തില്‍ ജോ. സെക്രട്ടറി ഇഖ്ബാല്‍ മാവിലാടം, മുന്‍ കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ പുല്‍പ്പറ്റ, കെഎംസിസി ഏരിയ നേതാക്കളും പങ്കെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി മുഹമ്മദാലി മുട്ടന്നൂര്‍ സ്വാഗതവും ട്രഷറര്‍ കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.