നാടു കടത്തപ്പെട്ട തൊഴിലാളികള്‍ക്ക് പകരം സൌദി യുവാക്കള്‍ തൊഴില്‍ വിപണിയിലേക്ക്
Monday, March 3, 2014 5:12 AM IST
ദമാം: നിയമ ലംഘനങ്ങളുടെ പേരില്‍ നാടു കടത്തപ്പെട്ട വിദേശ തൊഴിലാളികള്‍ക്കു പകരം തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി വര്‍ഷത്തില്‍ ഇരുപത്തയ്യായിരം സൌദി യുവതി യുവാക്കളെ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് ഇറക്കുമെന്ന് സൌദി ടെക്നിക്കല്‍ ആന്‍ഡ് ട്രേഡിംഗ് കോര്‍പ്പറേഷന് ഗവര്‍ണര്‍ അല്‍ ഉഫൈസ് അറിയിച്ചു.

സൌദി വലിയൊരു ശതമാനം വിദേശ തൊഴിലാളികളെ നാടു കടത്തുകയും ഒഴിഞ്ഞുപോവുകയും ചെയ്തതോടെ ടെക്നിക്കല്‍ തൊഴിലാളികളുടെയും മറ്റും വലിയ കുറവാണ് അനുഭവപ്പെടുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം മൂന്നു ഘട്ടങ്ങളിലായി വര്‍ഷത്തില്‍ ഇരുപത്തയ്യായിരംപേരെ സൌദി തൊഴില്‍ വിപണിയിലേക്ക് ഇറക്കുമെന്ന് ഡോ. അല്‍ ഉഫൈസ് അറിയിച്ചു.

ഇലക്ട്രീഷന്‍, പ്ളബിംഗ് തുടങ്ങി വിവിധ ടെക്നിക്കല്‍ തൊഴിലുകളില്‍ പ്രാവീണ്യം നേടിയവരെ വിവിധ ടെക്നിക്കല്‍ കോളജുകളില്‍നിന്നും പരിശിലനം പൂര്‍ത്തിയാക്കി തൊഴില്‍ വിപണിയിലേക്കിറക്കുക. സൌദിയിലെ വിവിധ ഫാക്ടറികളില്‍ ജോലി ചെയ്യുന്നതിന്നും സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കി വരുന്നു.

ടെക്നിക്കല്‍ കോളജുകളില്‍നിന്നും കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഇറങ്ങുന്നവരില്‍ പലരും തൊഴില്‍ മേഖലയില്‍നിന്ന് പോലീസിലും സൈന്യത്തിലും മറ്റും ടെക്നിക്കല്‍ വിഭാഗത്തില്‍ ചേരുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു.

രേഖകള്‍ ശരിയാക്കുന്നതിന് അവസരം നല്‍കിയശേഷം സൌദി തൊഴില്‍ വിപണിയില്‍ സാധാരണക്കാരായ സ്വദേശികള്‍ക്കും മറ്റും എപ്പോഴും ആവശ്യമുള്ള പെയിന്റര്‍, പ്ളംബര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ധാരാളം പേര്‍ നാടുവിട്ടു ഇവരില്‍ വലിയൊരുവിഭാഗം ഇഖാമ, തൊഴില്‍ നിയമ ലംഘകരാണ്.

സൌദികളായ പ്ളംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, ബാര്‍ബര്‍മാര്‍ തുടങ്ങി സാധാരണ സാങ്കേതിക പരിഞ്ജാനം നേടിയ സൌദി യുവാക്കളെ സൌദി തൊഴില്‍ വിപണി സ്വഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം