ഇ- കൊമേഴ്സ് രംഗത്ത് പുതിയ കാല്‍വെയ്പ്പുമായി ശാന്തിഗ്രാം കേരള ആയുര്‍വേദ
Monday, March 3, 2014 5:03 AM IST
ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ ആയുര്‍വേദ ചികിത്സാകേന്ദ്രമായ ശാന്തിഗ്രാം കേരള ആയുര്‍വേദ വെല്‍നെസ്സ് സെന്റര്‍ പുതിയ ഇ-കൊമേഴ്സ് വെബ്സൈറ്റുമായി രംഗത്ത്. ഗുണമേന്മയുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ആധികാരികമായി വിപണനം നടത്തുന്നതിന് വേണ്ടിയുള്ള ംംം.മിെവേശഴൃമാവലൃയമഹ.രീാ എന്ന വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞതായി ശാന്തിഗ്രാമിന്റെ പ്രസിഡന്റും ചീഫ് എക്സ്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ഗോപിനാഥന്‍ നായര്‍ അറിയിച്ചു.

ഉന്നത നിലവാരത്തിലുള്ള കേരളത്തിലെ ആയുര്‍വേദ പച്ചമരുന്നുകള്‍, എണ്ണ, ലേഹ്യം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപണനം വെബ്സൈറ്റിലൂടെ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കാന്‍ ശാന്തിഗ്രാമിന് സാധിക്കുന്നു എന്നത് ഗുണഭോക്താക്കളെ വളരെയധികം സഹായിക്കുമെന്ന് പ്രമുഖ ഹോളിസ്റിക്ക് കണ്‍സല്‍ട്ടന്റും ഡ്രഗ് സേഫ് റ്റി ഡോക്ടറുമായ ഡോ. രാജ് ഗുപ്തന്‍ അഭിപ്രായപ്പെട്ടു.

ശാന്തിഗ്രാമിന്റെ നിലവിലുള്ള വെബ്സൈറ്റ് ംംം.മിെവേശഴൃമാൌമെ.രീാ ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്കുന്നതാണ് . അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലുള്ള ശാന്തിഗ്രാമിന്റെ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നതിന് ഈ വെബ്സൈറ്റിലൂടെ സൌജന്യമായി രജിസ്റര്‍ ചെയ്യാവുന്നതാണ്. ഏതു സമയത്തും മികച്ച സേവനം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ രണ്ടു വെബ്സൈറ്റുകളിലുമുണ്ട്.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുക, ദീര്‍ഘകാല രോഗങ്ങളെ ശമിപ്പിക്കുക തുടങ്ങിയ ചികിത്സാരീതികള്‍ ശാന്തിഗ്രാം വെല്‍നെസ്സ് സെന്റെര്‍ നടത്തി വരുന്നു. പ്രഗല്‍ഭ ഹോളിസ്റിക്ക് ഡോക്ടറായ അംബിക നായരാണ് ശാന്തിഗ്രാമിന്റെ ചീഫ് കണ്‍സല്‍ട്ടണ്ട് . 25 വര്‍ഷത്തിലേറെയുള്ള ഡോ. അംബികയുടെ പരിചയ സമ്പന്നതയും സേവന പാരമ്പര്യവും ശാന്തിഗ്രാമിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട് . മികച്ച പരിശീലനം ലഭിച്ചവരാണ് ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്നത് . അവരുടെ ആത്മാര്‍ഥതയും കാരുണ്യവും രോഗികള്‍ക്ക് ഒരു കുടുംബത്തില്‍ കഴിയുന്നു എന്ന തോന്നല്‍ ഉളവാക്കുന്നു. മനസിന്റെയും, ശരീരത്തിന്റെയും, ആത്മാവിന്റെയും സമഞ്ജസമായ സമ്മേളനത്തില്‍ അധിഷ്ടിതമാണ് ആയുര്‍വേദം.

അമേരിക്കയില്‍ ആറു കേന്ദ്രങ്ങളാണ് ഇപ്പോള്‍ ശാന്തിഗ്രാമിനുള്ളത്. മൂന്നെണ്ണം ന്യൂജേഴ്സിയിലും രണ്െടണ്ണം ന്യൂ യോര്‍ക്കില്‍ലും, ഒരെണ്ണം ഷിക്കാഗോയിലും പ്രവര്‍ത്തിക്കുന്നു. രണ്ടു മാസത്തിനകം ഹൂസ്റനിലും വിസ്കോന്‍സിനിലും പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ലോകമെമ്പാടും ശാന്തിഗ്രാമിന്റെ ചികിത്സാ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും സമീപ ഭാവിയില്‍ കഴിയുമെന്ന് ഡോ. ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ശിളീ@മിെവേശഴൃമാൌമെ.രീാ, 1888ഗഋഞഅഥഡഞ (5372987).

റിപ്പോര്‍ട്ട്: വിനീത നായര്‍