മറിയാമ്മ കല്ലുംപുറത്ത് നിര്യാതയായി
Monday, March 3, 2014 5:01 AM IST
താമ്പാ, ഫ്ളോറിഡ: പുതുവേലി, കല്ലുംപുറത്ത് പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. സംസ്കാരം മാര്‍ച്ച് മൂന്നിന് തിങ്കളാഴ്ച പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കണ്ണൂര്‍ പന്നിയാല്‍ തോട്ടപ്ളാക്കില്‍ കുടുംബാംഗമാണ്.

മക്കള്‍: അന്നക്കുട്ടി മത്തായി (ന്യൂയോര്‍ക്ക്), മേരി, പരേതനായ തോമസ് (റിട്ട. കെ.എസ്.ഇ.ബി), ജോളി. മരുമക്കള്‍: പരേതനായ മത്തായി ആനകുത്തിക്കല്‍ അരീക്കര, പരേതനായ ആന്റണി വെളിയില്‍ പുതുവേലി, മേരി പാടത്ത് മാറിക, ജോസ് തെക്കേത്തല ചാലക്കുട്ടി.കൊച്ചുമക്കള്‍: ഷെര്‍ളി പണിക്കര്‍ (ക്യൂന്‍സ്, ന്യൂയോര്‍ക്ക്), ബിനി കോശി (താമ്പാ). കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് താമ്പാ (727 226 2297).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി