ഏലിയാമ്മ കുരുവിള 102-മത്തെ വയസില്‍ നിര്യാതയായി
Monday, March 3, 2014 5:01 AM IST
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് (ഇര്‍വിംഗ് സൌത്ത് പ്രയര്‍ ഗ്രൂപ്പ്) മെമ്പര്‍ ശ്രീ. പി. കെ കുരുവിളയുടെ മാതാവ് ഏലിയാമ്മ കുരുവിള 102- മത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹചമായ അസുഖത്താല്‍ നാട്ടിലുള്ള വസതിയില്‍ വെച്ചു നിര്യാതയായി. കോട്ടയം കഞ്ഞിക്കുഴി മടുക്കാനില്‍ പുത്തന്‍ വീട്ടില്‍ പരേതനായ എ.കെ. കുരുവിളയുടെ ഭാര്യയാണ് പരേത.

മക്കള്‍: മേരിക്കുട്ടി കുരുവിള, അന്നമ്മ കുരുവിള, പരേതനായ ജോസഫ് കുരുവിള , ലീലാമ്മ വര്ക്കി,ഫിലിപ്പ് കുരുവിള, സാറാമ്മ മാത്യു. പുത്തന്‍ വീട്ടില്‍ കുരുവിള എന്നിവര്‍.

പരേതയായ ഏലിയാമ്മ പുതുപ്പള്ളി കോടൂര്‍ കുടുംബാംഗമാണ്. സംസ്കാരം മാര്‍ച്ച് നാലിന് ചൊവ്വാഴ്ച മൂന്നു മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ 972 254 1639.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ