മറിയു സഗീറിനെയും ധനലക്ഷ്മിയേയും ബിഗ് ബി മീഡിയ ആദരിച്ചു
Saturday, March 1, 2014 7:44 AM IST
ദമാം: അധ്യാപക സേവന പാതയില്‍ മുപ്പതു വര്‍ഷം പിന്നിടുന്ന ദമാം ഇന്ത്യന്‍ എംബസി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ മറിയു സഗീറിനെയും ധനലക്ഷ്മി രമാനുജത്തെയും ദമാം ബിഗ് ബി മീഡിയ ആദരിച്ചു.

പതിനേഴായിരത്തില്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാലയമായ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്കൂളിന്റെ സ്ഥാപക വര്‍ഷം മുതല്‍ ഹാജര് ഉള്ള ഏക അധ്യാപിക ആയ മറിയു സഗീര്‍ സിബിഎസ്സി അധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡും നേടിയിട്ടുണ്ട്. അല മുഹൈദിബ് കമ്പനി ഉദ്യോഗസ്ഥനായ തൃശൂര്‍ സ്വദേശി മുഹമ്മദു സഗീര്‍ ആണ് ഭര്‍ത്താവ്.

ബോയ്സ് വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ആയി മികച്ച സേവനം അനുഷ്ട്ടിക്കുന്ന ധനലക്ഷ്മി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവരാണ്, തമിഴ്നാട് സ്വദേശി രമാനുജമാണ് ഭര്‍ത്താവ്. കിഴക്കന്‍ പ്രവശ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വ്യതസ്ത സേവനത്തിലൂടെ നിസ്വാര്‍ഥ സേവനം നല്‍കി നൂറുകണക്കിന് സാധാരണക്കാര്‍ക്ക് സ്വാന്തനം നല്‍കുന്ന ദോസരി രാജ് കുമാറിനെയും ഹൃസ്വ സന്ദര്‍ശനത്തിനു ദമാമില്‍ എത്തിയ ശോശാമ്മ ഏബ്രഹാമിനെയും ബിഗ് ബി ആദരിച്ചു.

അബ്ദുള്ള ഫൌദ് കോമ്പൌണ്ടില്‍ നടന്ന ചടങ്ങില്‍ ബിഗ് ബി മീഡിയയുടെ വെബ് സൈറ്റ് പ്രകാശനം സ്വദേശി വ്യവസായ പ്രമുഘന്‍ അബ്ദുള്ള അബ്ദുല്‍ റഹ്മാന്‍ അല്‍ സൌദ് നിര്‍വഹിച്ചു. ചടങ്ങില്‍ റഫീക്ക് വടക്കാഞ്ചേരി നയിച്ച സംഗീത നിശയില്‍ സുനില്‍ കോഴിക്കോട്, ജിന്‍ഷാ ഹരിദാസ്, അനഘ രവീന്ദ്രന്‍, സാന്ദ്രാ ടിക്സന്‍, കല്യാണി രാജ്കുമാര്‍, സുല്‍ത്താന റാഫി, ലക്ഷ്മി രാജ്കുമാര്‍, സുഗൈന റാഫി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

കൊല്ലം പൈതൃകം ബാലാ വേദി അംഗങ്ങളായ ഫവാസ് അന്‍സാരി, സാലെ നൌഷാദ്, ആലിയ അന്‍വര്‍, രിസവാന്‍ സലിഹ് എന്നിവരുടെ നൃത്തങ്ങളും ചടങ്ങിനു മികവുകൂട്ടി.

അബ്ദുള്ള അല്‍ സൌദ്, ഷാജി മതിലകം, ഇ.എം കബീര്‍, പി.ടി അലവി, ബാബു ശാനൂര്‍, നെസ്റ്റൊ സിഇഒ സയിദ് നീലിയത്, സലിം ചാത്തന്നൂര്‍ ,സഫിയ അജിത്, റിയാസ് ഇസ്മയില്‍, ഡോ. ടെസി റോണി, ഉണ്ണി പൂചെടിയില്‍, ഡോ. സിന്ദു ബിനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലൌലി ബാബു, രമ്യാ ദിലീപ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബാബു കുരുവിള, സിബിന്‍ മാത്യു, ഷിനോ മാത്യു, ജോര്‍ജി സതീഷ്, പ്രതീഷ്, സത്താര്‍ കല്ലുവാതുക്കല്‍, ദിലീപ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നൌഷാദ് തഴവാ അവതാരകനായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം