കല കുവൈറ്റ് 'ഫുട്ബോള്‍ ഫെസ്റ്2014' മാര്‍ച്ച് ഏഴിന്
Saturday, March 1, 2014 7:43 AM IST
കുവൈറ്റ്: ജനകീയ കായിക ഇനമായ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ഫെസ്റ്2014' മാര്‍ച്ച് ഏഴിന് (വെള്ളി) കുവൈറ്റ് ഫഹഹീല്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ (ഫഹഹീല്‍ സൂക്സഭ ഗ്രൌണ്ടില്‍) രാവിലെ ഏഴു മുതല്‍ നടക്കും.

7അ സൈഡ് രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കല കുവൈറ്റിന്റെ നാല്‍പതോളം യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കുവൈറ്റിലെ മലയാളി ക്ളബുകളിലെ പ്രമുഖ താരങ്ങളും അതിഥി താരങ്ങളായി വിവിധ ടീമുകളില്‍ അണിനിരക്കും. മത്സരങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് കായിക വിഭാഗം സെക്രട്ടറി സജീവ് ഏബ്രഹാമിനെ 97341639 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍