മാര്‍ത്തോമാ സൌത്ത് വെസ്റ് റീജിയന്‍ യുവജനസഖ്യം ഭാരവാഹികളെ തെരഞ്ഞെടുത്തു
Saturday, March 1, 2014 7:39 AM IST
പ്ളാനെ(ടെക്സസ്): നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൌത്ത് വെസ്റ് റീജിയണ്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 23 ന് (ഞായര്‍) പ്രസിഡന്റ് റവ. ജോസ് ഡി. ജോസഫിന്റെ അധ്യക്ഷതയില്‍ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി റവ.ജോസ് സി. ജോസഫ് (പ്രസിഡന്റ്), സിബു ജോസഫ് (വൈസ് പ്രസിഡന്റ്, സെന്റ് പോള്‍സ്), ബിജി ജോബി (സെക്രട്ടറി, മാര്‍ത്തോമ ചര്‍ച്ച് (ഫാര്‍മേഴ്സ് ബ്രാഞ്ച്), സജു കോര (ട്രസ്റി), കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ച്), റീനി മാത്യു (റീജിയണ്‍ പ്രതിനിധി), മാര്‍ത്തോമ ചര്‍ച്ച് (ഫാര്‍മേഴ്സ് ബ്രാഞ്ച്), അലക്സ് കോശി, തിബു (ഓഡിറ്റര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

റവ. ജോസ് സി. ജോസഫ് അച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ ബിജു ജോണ്‍ സ്വാഗതം ആശംസിച്ചു. സെഹിയോന്‍ ഇടവകവികാരി റവ. സജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സൌത്ത് വെസ്റ് റീജിയണില്‍ നിന്നും ഭദ്രാസന ട്രഷററായി കഴിഞ്ഞ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച ബാബു പി. സൈമനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സജു ഏബ്രഹാം നന്ദി പറഞ്ഞു. കരോള്‍ട്ടണ്‍ ഇടവക വികാരി റവ. സാം മാത്യു പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം യോഗനടപടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍