അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം; പ്രഫ. ടി.ജെ. മത്തായിയുടെ പ്രഭാഷണം മാര്‍ച്ച് മൂന്നിന്
Friday, February 28, 2014 10:16 AM IST
ടാമ്പാ: മാര്‍ച്ച് ഒന്നിന് സംഘടിപ്പിക്കുന്ന 56-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പരിസ്ഥിതിയുടെ ആത്മീയത' എന്ന വിഷയത്തില്‍ ചങ്ങനാശേരി എസ്ബി കോളജില്‍ മലയാളം അധ്യാപകന്‍ ആയിരുന്ന പ്രഫ. ടി. ജെ. മത്തായി പ്രബന്ധം അവതരിപ്പിക്കും. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം സാഹിത്യകാരന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കും.

'പരിസ്ഥിതിയുടെ ആത്മീയത' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 22ന് സംഘടിപ്പിച്ച 54-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സ്ത്രൈണാത്മീയത' എന്ന പേരില്‍ ചര്‍ച്ച നടത്തി. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ് മലയാള വകുപ്പ് അധ്യക്ഷയും എഴുത്തുകാരിയും ധാരാളം ഹൃസ്വ ചിത്രങ്ങളുടെ നിര്‍മാതാവുമായ പ്രഫ. ഡോ. റോസി തമ്പി പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. സ്ത്രൈണതയും ആത്മീയതയും എന്താണെന്നും ആധുനിക സാഹചര്യത്തില്‍ ഇവയുടെ പ്രസക്തി എന്തെന്നും മനസിലാകത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

ഡോ. എ.കെ. ബാലകൃഷ്ണപിള്ള, ഡോ. ജോയി കുഞ്ഞാപ്പു, പ്രഫ. എം.ടി. ആന്റണി, തെരേസാ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. അച്ചാമ്മ ചന്ദ്രശേഖരന്‍, ഡോ. ആനി കോശി, ടോം ഏബ്രഹാം, ഡോ. ജോണ്‍ എന്‍.പി., വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, രാജു തോമസ്, മൈക്കിള്‍ മത്തായി, ജോണ്‍ മാത്യു, പി.വി. ചെറിയാന്‍, ത്രേസ്യാമ്മ നാടാവള്ളില്‍, ലൈല അലക്സ്, മോന്‍സി കൊടുമണ്‍, സുനില്‍ മാത്യു വല്ലാത്തറ, അനിലാല്‍ ശ്രീനിവാസന്‍, അബ്ദുള്‍ പുന്നയൂര്‍ക്കളം, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍