ഒക്ലഹോമയില്‍ ഫ്ളൂ ബാധിച്ചു 51 മരണം
Friday, February 28, 2014 10:15 AM IST
ഒക്ലഹോമ: ഫ്ളൂ സീസണ്‍ ആരംഭിച്ച സെപ്റ്റംബര്‍ മുതല്‍ ഒക്ലഹോമ സംസ്ഥാനത്തു മാത്രം 51 പേര്‍ രോഗം ബാധിച്ചു മരിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഫെസ്റ്റ് 27 ന് (വ്യാഴം) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേര്‍ കൂടി മരിച്ചതോടെയാണ് സംഖ്യ 51 ആയി ഉയര്‍ന്നത്. 1200 പേര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ മരണം നടന്നത് ഇള്‍സയിലാണ് (9) ഒക്ലഹോമ സിറ്റിയല്‍ (4) കൊമാച്ചിയില്‍ ആറും പേര്‍ മരിച്ചിരുന്നു.

ആറുമാസം പ്രായമുളളവര്‍ തുടങ്ങി എല്ലാവരും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എല്ലാ വ്യാഴാഴ്ചയും ആരോഗ്യവകുപ്പ് ഫ്ളുവിനെക്കുറിച്ചുളള വിവരങ്ങള്‍ പൊതു ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഇന്നു പുറത്തുവിട്ട അറിയിപ്പിലാണ്. ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത് ഇതിനുമുമ്പ് 2009 ല്‍ 46 പേരാണ് ഇവിടെ ഫ്ളു ബാധിച്ചു മരണമടഞ്ഞത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍