ജാസ്മിന്‍ ജോസഫിന്റെ തിരോധാനം: അന്വേഷണം ഊര്‍ജ്ജിതമാക്കി
Friday, February 28, 2014 6:02 AM IST
ന്യൂയോര്‍ക്ക്: ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളജിന്റെ ഓള്‍ഡ് വെസ്റ്ബര്‍ഗ് കാമ്പസില്‍ നിന്നും ഫെബ്രുവരി 24-ന് തിങ്കളാഴ്ച കാണാതായ സീനിയര്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥി ജാസ്മിന്‍ ജോസഫിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. 5.30-ന് മാതാവിന് ഫോണ്‍ ചെയ്തു ഒരുമണിക്കൂര്‍ ലൈബ്രറി കഴിഞ്ഞ് വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വൈകിട്ട് 11.30 വരെ കാണാതിരുന്നപ്പോള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ജാസ്മിന്‍ മാതാപിതാക്കളോടൊപ്പം സോയിസെറ്റില്‍ താമസിച്ച് കോളജില്‍ പോയിവരികയായിരുന്നു. അഞ്ചുമൈല്‍ ദൂരമേ വീടും കോളജും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ. സ്വയം ഡ്രൈവ് ചെയ്ത് 2012 നിസ്സാന്‍ ഓള്‍ട്ടിസ് കാറിലാണ് യാത്ര ചെയ്തത്. ഘശല ജഹമലേ ഏഅഉ 3453 ചഥ

ജാസ്മിന്റെ പിതാവ് സോണി ജോസഫ് അറിയിച്ചതനുസരിച്ച് ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ഐ.എന്‍.ഒ.സി യു.എസ്.എ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ് എന്നിവര്‍ നാസു കൌണ്ടി എക്സിക്യൂട്ടീവ് എഡ്വേര്‍ഡ് മംഗാനോയെ വിവരം അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കളത്തില്‍ വര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം