ബ്ളസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്
Thursday, February 27, 2014 10:13 AM IST
ഡാളസ്: അന്തരിച്ച വോളിബോള്‍ താരം ബ്ളസന്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം ഡാളസിലെ വോളിബോള്‍ ക്ളബായ ഡാളസ് സ്ട്രൈക്കേഴ്സ് നടത്തിവരുന്ന പതിനാറാമത് ബ്ളസന്‍ ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന് ഡാളസില്‍ നടക്കും. ഇര്‍വിംഗിലുളള സെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്ററില്‍ രാവിലെ ഒമ്പതിന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് മത്സരങ്ങള്‍ ആരംഭിക്കും.

മലയാളിക്ക് എന്നും മനസില്‍ താലോലിക്കുവാന്‍ വോളിബോളിന് ഒരു പിടി ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് 1977 ല്‍ അന്തരിച്ച ബ്ളസന്‍ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇക്കൊല്ലവും കായിക പ്രേമികളുടെ സൌകര്യാര്‍ഥം സൌജന്യമായാണ് ഡാളസ് സ്ട്രൈക്കേഴ്സ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഡാളസ് സ്ട്രൈക്കേഴ്സിനൊപ്പം നോര്‍ത്ത് അമേരിക്കയിലെ മറ്റു മലയാളി ടീമുകളും പങ്കെടുക്കും.

ഹൂസ്റ്റണ്‍ നൈറ്റ്സ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ന്യുയോര്‍ക്ക്, റോക്ലാന്‍ഡ് സോള്‍ജിയേഴ്സ്, ടാമ്പ, സാന്‍ആന്റോണിയോ തുടങ്ങിയ ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. ഡാളസിലെ കായിക പ്രേമികളുടെയും സ്പോണ്‍സര്‍മാരുടെയും പിന്തുണയോടെയാണ് ഇത്തവണയും ടൂര്‍ണമെന്റ് നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സേവ്യര്‍ ഫിലിപ്പ്: 214 629 7355, ഷിബു ഫിലിപ്പ്: 214 603 5153, സണ്ണി സിറിയക്: 214 663 5485, സുനില്‍ വര്‍ഗീസ്: 214 543 7556, തങ്കച്ചന്‍ ജോസഫ്: 972 746 3435.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍